കോവിഡ് വാക്സീന്റെ 100 കോടി ഡോസ് സെപ്റ്റംബറോടെ കാലാവധി കഴിഞ്ഞ് പാഴാകുമെന്ന് റിപ്പോര്‍ട്ടുകള്‍

single-img
14 July 2022

കോവിഡ് വാക്സീന്റെ 100 കോടി ഡോസ് സെപ്റ്റംബറോടെ കാലാവധി കഴിഞ്ഞ് പാഴാകുമെന്ന് റിപ്പോര്‍ട്ടുകള്‍. വാക്സീന്‍ കരുതല്‍ ഡോസ് സൗജന്യമായി നല്‍കാനുള്ള തീരുമാനത്തിന് ഇതും കാരണമായിട്ടുണ്ടാകാമെന്ന് അഭിപ്രായമുണ്ട്

കേന്ദ്രത്തിന്റെ കണക്കുപ്രകാരം സംസ്ഥാനങ്ങളുടെ പക്കല്‍ 11.81 കോടി ഡോസ് ബാക്കിയാണ്. കഴിഞ്ഞ ഡിസംബറില്‍ ഉല്‍പാദനം നിര്‍ത്തിയ സീറം ഇന്‍സ്റ്റിറ്റ്യൂട്ട് 20-25 കോടി ഡോസ് കോവിഷീല്‍ഡ് സ്റ്റോക്കുണ്ടെന്നു വ്യക്തമാക്കിയിരുന്നു. സെപ്റ്റംബറോടെ ഇതില്‍ 20 കോടി ഡോസെങ്കിലും കാലാവധി കഴിയും. അതിനകം ഉപയോഗിച്ചില്ലെങ്കില്‍ ഇവ നശിപ്പിക്കേണ്ടി വരും.

സൗജന്യ വാക്സീന്‍ നല്‍കുമ്ബോള്‍ കേന്ദ്രസര്‍ക്കാരിന് എന്തു ചെലവു വരുമെന്ന ചോദ്യത്തിന് ജനോപകാരപ്രദമായ നടപടി എന്ന നിലയിലാണ് ഇതു കാണേണ്ടതെന്നും ചെലവിന്റെ അടിസ്ഥാനത്തിലല്ലെന്നുമായിരുന്നു കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂറിന്റെ മറുപടി.