സുധീ കൃഷ്ണന്‍ സംവിധാനം ചെയ്ത സംഗീത ഹ്രസ്വചിത്രം എന്റെ മാത്രമായ് ശ്രദ്ധനേടുന്നു

single-img
13 July 2022

സുധീ കൃഷ്ണന്‍ സംവിധാനം ചെയ്ത സംഗീത ഹ്രസ്വചിത്രം എന്റെ മാത്രമായ് ശ്രദ്ധനേടുന്നു. ഒരു കോളേജ് കാമ്പസിലെ അധ്യാപകനും വിദ്യാര്‍ഥിനും തമ്മിലുള്ള പ്രണയമാണ് ചിത്രത്തിന്റെ പ്രമേയം.
അരുണ്‍ ജെന്‍സനും, ഭാഗ്യാ ജയേഷുമാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആസാദ് കണ്ണാടിക്കല്‍ ലജിത ശ്രീജിത്ത്, സുരേഷ് നാരങ്ങാളി തുടങ്ങിയവരും അഭിനയിക്കുന്നു.
ഹാപ്പി അവേഴ്‌സ് ആഡ്‌സ് ആന്റ് ഇവന്റ്‌സിന്റെ ബാനറില്‍ ലീന സുധീര്‍, ടി.വി കൃഷ്ണദാസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

മനു രഞ്ജിത്ത് എഴുതിയ വരികള്‍ക്ക് സാജന്‍ കെ റാം ഈണം നല്‍കിയിരിക്കുന്നു. നജീം അര്‍ഷാദാണ് ആലാപനം. ക്യാമറ: അഭിജിത് അഭിലാഷ്, എഡിറ്റിംഗ്: ദിലീപ് വി രവീന്ദ്രന്‍, കലാസംവിധാനം: പ്രഫുല്‍ ചെറുകാട്യ
പ്രഹളാദ് പുത്തഞ്ചേരി, ഷെനിത് തറമേല്‍, ജീത്തു കേശവ്, രഞ്ജിത്ത് ലാല്‍ വി നായര്‍, ശ്രീശാന്ത് പ്രഭാകരന്‍, ഹെബിന്‍ ബെന്നി, നോബിള്‍ വയനാട് തുടങ്ങിയവരാണ് മറ്റു അണിയറ പ്രവര്‍ത്തകര്‍. പി.ആര്‍.ഒ- എ.എസ് ദിനേശ്.