ശ്രീ​ലേ​ഖ​യ്‌​ക്കെ​തി​രെ കോ​ട​തി​യ​ല​ക്ഷ്യ ​നടപടികൾ ആരംഭിക്കാൻ പ്രോ​സി​ക്യൂ​ഷ​ന്‍

single-img
11 July 2022

ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ല്‍ ന​ട​ന്‍ ദി​ലീ​പി​നെ ന്യായീകരിച്ചു രംഗത്തെത്തിയ മു​ന്‍ ജ​യി​ല്‍ ഡി​ജി​പി ആ​ര്‍.​ ശ്രീ​ലേ​ഖ​യ്‌​ക്കെ​തി​രേ കോ​ട​തി​യ​ല​ക്ഷ്യ​ ന​ട​പ​ടി​ക്കൊ​രു​ങ്ങി പ്രോ​സി​ക്യൂ​ഷ​ന്‍. ഹൈ​ക്കോ​ട​തി​യു​ടെ മേ​ല്‍​നോ​ട്ട​ത്തി​ല്‍ നടന്ന അന്വേഷണത്തിലാണ് ഗു​രു​ത​ര ആരോപണങ്ങളുമായി ആ​ര്‍.​ ശ്രീ​ലേ​ഖ​ രംഗത്തെത്തിയത്. ഇത് കോടതിയുടെയും അന്വേഷണ ഏജൻസികളുടെയും വിശ്വാസ്യതയെ ബാധിക്കുമെന്ന നിലപാടിലാണ് പ്രോ​സി​ക്യൂ​ഷ​ന്‍.

കൂടാതെ ശ്രീ​ലേ​ഖ​യി​ല്‍ നി​ന്ന് മൊ​ഴി എടുക്കാനും, പ​റ​ഞ്ഞ കാ​ര്യ​ങ്ങ​ള്‍​ക്ക് തെ​ളി​വു​ക​ള്‍ ഹാ​ജ​രാ​ക്കാ​നും പ്രോ​സി​ക്യൂ​ഷ​ന്‍ ആ​വ​ശ്യ​പ്പെ​ടും. തെ​ളി​വി​ല്ലെ​ങ്കി​ല്‍ അ​ക്കാ​ര്യം കോ​ട​തി​യെ അ​റി​യി​ച്ച് മറ്റു നിയമ നടപടികളുമായി മുന്നോട്ടു പോകാനാണ് പ്രോ​സി​ക്യൂ​ഷ​ന്‍ തീരുമാനം.

വി​സ്താ​രം ന​ട​ക്കു​ന്ന കേ​സി​ല്‍ പ്ര​തി​യെ നി​ര​പ​രാ​ധി​യാ​യി ചി​ത്രീ​ക​രി​ച്ച​തു ഉൾപ്പടെയുള്ള കാര്യങ്ങൾ ഹൈക്കോടതിയുടെ ശ്രദ്ധയിൽ പെടുത്താനും പ്രോ​സി​ക്യൂ​ഷ​ന്‍ തീരുമാനിച്ചു. മാത്രമല്ല ശ്രീ​ലേ​ഖ കേ​സി​ന്‍റെ അ​ന്വേ​ഷ​ണ വി​വ​ര​ങ്ങ​ള്‍ അ​റി​യു​ന്ന ആ​ള​ല്ല എന്നും, അ​വ​സാ​ന​ഘ​ട്ട​ത്തി​ല്‍ ഇ​ത്ത​രം ആ​രോ​പ​ണ​വു​മാ​യി വ​രു​ന്ന​തി​ന്‍റെ കാ​ര​ണം പ​രി​ശോ​ധി​ക്ക​ണ​മെ​ന്നാ​ണ് പ്രോ​സി​ക്യൂ​ഷ​ന്‍ ആവശ്യപ്പെടും.

നടിയെ ആക്രമിച്ച കേസ് നിർണായക ഘട്ടത്തിൽ എത്തി നിൽക്കെയാണ് ആർ ശ്രീലേഖ ദിലീപിന് ക്ലീന്‍ ചിറ്റ് നൽകി പൊലീസിനെ പൂർണ്ണമായും തള്ളുന്ന പരാമർശവുമായി രംഗത്തെത്തിയത്. ദിലീപിനെതിരെ പൊലീസ് കണ്ടെത്തിയ തെളിവുകളുടെ വിശ്വാസ്യത തന്നെ മുൻ ജയിൽ മേധാവി ചോദ്യം ചെയ്യുന്നു. ദിലീപും പൾസർ സുനിയും തമ്മിലുള്ള ഫോട്ടോ വ്യാജമാണെന്നും ഇരുവരും ഒരേ ടവർ ലോക്കേഷനിൽ വന്നിരുന്നു എന്നതും വിശ്വാസ്യ യോഗ്യമല്ലെന്നാണ് ആർ ശ്രീലേഖയുടെ പരാമര്‍ശം.