എനിക്കുറച്ച് തന്നെ പറയാന്‍ പറ്റും, ഞാനവരെ പിന്തുണയ്ക്കുന്നു; താന്‍ അതിജീവിതയ്ക്കൊപ്പമെന്ന് പൃഥ്വിരാജ്
നടിയെ ആക്രമിച്ച കേസില്‍ പ്രതിയായ ദിലീപിനെ രക്ഷിക്കാൻ നടത്തിയതായി പറയുന്ന മുന്‍ ജയില്‍ വകുപ്പ് മേധാവി ആര് ശ്രീലേഖയുടെ വെളിപ്പെടുത്തലുകള്‍ക്കിടെ തന്റെ നിലപാട് വ്യക്തമാക്കി വീണ്ടും നടന് പൃഥ്വിരാജ്. താന്‍ ആക്രമിക്കപ്പെട്ട നടിക്കൊപ്പമാണെന്ന് പൃഥ്വിരാജ് പറഞ്ഞു.
ആക്രമിക്കപ്പെട്ട നടി തന്റെ അടുത്ത സുഹൃത്താണെന്നും നടിയില്‍ നിന്നും നേരിട്ട് കാര്യങ്ങള്‍ അറിഞ്ഞിരുന്നെന്നും പൃഥ്വിരാജ് പറഞ്ഞു. തിരുവനന്തപുരത്ത് തന്റെ പുതിയ സിനിമയായ കടുവയുടെ അണിയറ പ്രവര്‍ത്തകര്‍ക്കൊപ്പം നടത്തിയ വാര്‍ത്താ സമ്മേളനത്തിനിടെയാണ് പൃഥ്വിരാജിന്റെ പ്രതികരണം വന്നത്.
അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങിനെ: ‘ആക്രമിക്കപ്പെട്ട നടി എന്റെ അടുത്ത സുഹൃത്താണ്. അവരുടെ കൂടെ ധാരാളം സിനിമകള്‍ ചെയ്തിട്ടുണ്ട്. അതിനാൽ തന്നെ എനിക്ക് ഫസ്റ്റ് പേഴ്സണ്‍ ഇന്‍ഫര്‍മേഷനുണ്ട്. എനിക്ക് ഉറച്ചു തന്നെ പറയാന്‍ പറ്റും, ഞാനവരെ പിന്തുണയ്ക്കുന്നു, അവര്‍ക്കൊപ്പം നില്‍ക്കുമെന്ന്. ഞാന്‍ മാത്രമല്ല, ഒരുപാട് പേര് നടിക്കൊപ്പമുണ്ട്’.