ഇതെന്റെ യുട്യൂബ് ചാനലാണ്, സമയം കിട്ടുമ്പോള്‍ കണ്ട് നോക്കൂ; ദിലീപ്- ശ്രീലേഖ വാട്‌സ്ആപ് ചാറ്റ് പുറത്ത്

single-img
11 July 2022

മുന്‍ ജയിൽ ഡിജിപി ആര്‍ ശ്രീലേഖയും നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതിയായ നടന്‍ ദിലീപും തമ്മിലുള്ള വാട്‌സ്ആപ് ചാറ്റ് പുറത്തുവന്നു. റിപ്പോര്‍ട്ടര്‍ ടിവി പുറത്തുവിട്ട ഈ ചാറ്റ് ഇരുവരും തമ്മിലുള്ള വളരെ അടുത്ത ബന്ധം തെളിയിക്കുന്നതാണ് .

കഴിഞ്ഞ ദിവസം നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് പ്രതിയല്ലെന്നാണ് താന്‍ കരുതുന്നതെന്ന് ശ്രീലേഖ പറഞ്ഞിരുന്നു. ഇത് ഇപ്പോൾ വിവാദമായി നിൽക്കുമ്പോഴാണ് ശ്രീലേഖയും ദിലീപും തമ്മിലുള്ള വാട്‌സ്ആപ് ചാറ്റ് പുറത്ത് വന്നിരിക്കുന്നത്.

ഇരുവരും തമ്മിലുള്ള ചാറ്റ് ഇങ്ങിനെയാണ്‌: ദിലീപ്: mam.. gdftn. hope you are fine.. am dilieep..actorcald you..when free plz give me a ring.

ശ്രീലേഖ: എന്റെ യുട്യൂബ് ചാനലാണ്. സമയം കിട്ടുമ്പോള്‍ കണ്ട് നോക്കു. it was nice talking to you.

ദിലീപ്: ok… sure mam… samsarikyan pattiyappo enikyum valya santhoshayi mam. god bless

ശ്രീലേഖ: ഇതെന്റെ youtube ചാനല്‍ ആണ്. സമയം കിട്ടുമ്പോള്‍ കണ്ട് നോക്കൂplease share subscribe too. ഞാന്‍ ഒറ്റക്ക്, ആരുടെയും സഹായമില്ലാതെ ചെയ്യുന്നതാണ്.

ദിലീപ്: okk mam..