മുസ്ലിം വ്യക്തി നിയമപ്രകാരം “പ്രായപൂർത്തിയായി” എന്നത് പോക്സോ കുറ്റം ഒഴിവാക്കാനുള്ള കാരണമല്ല: ഡൽഹി ഹൈക്കോടതി

single-img
9 July 2022
natio

മുസ്ലിം വ്യക്തി നിയമപ്രകാരം “പ്രായപൂർത്തിയായി” എന്നത് പോക്സോ കുറ്റം ഒഴിവാക്കാനുള്ള കാരണമല്ലെന്നു ഡൽഹി ഹൈക്കോടതി. 16 കാര്യമായി ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടതിന് പോക്സോ കുറ്റം ചുമത്തിയ മുസ്ലിം യുവാവിന്റെ വാദമാണ് ഡൽഹി ഹൈക്കോടതി തള്ളിയത്.

പോക്സോ നിയമപ്രകാരം ഡൽഹി രഞ്ജിത്ത് നഗർ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസ് റദ്ധാക്കണം എന്ന് ആവശ്യപ്പെട്ടാണ് പ്രതി ഹൈക്കോടതിയെ സമീപിച്ചത്.
പ്രത്യുൽപാദന ശേഷി കൈവരിച്ചാൽ മുസ്ലിം വ്യക്തി നിയമപ്രകാരം പെൺകുട്ടിക്ക് പ്രായപൂർത്തി ആയി എന്നും, അതിനാൽ തനിക്കെതിരായ പോക്സോ കുറ്റം നിലനിൽക്കില്ല എന്നുമായിരുന്നു പ്രതിയുടെ വാദം.

എന്നാൽ പോക്സോ നിയമത്തിനു മതവുമായി ബന്ധമില്ല എന്നും, മറിച്ച് പ്രായവുമായി മാത്രമേ ബന്ധമുള്ളൂ എന്നുമായിരുന്നു പ്രോസിക്യൂഷൻ വാദം. ഇത് ജസ്റ്റിസ് ജസ്മിത് സിംഗ് അംഗീകരിച്ചു. കുട്ടികളോടുള്ള ലൈംഗിക കുറ്റകൃത്യങ്ങൾ തടയാനുള്ളതാണ് പോക്സോ നിയമം എന്നും, അതിനാൽ ആചാരങ്ങളുമായി ബന്ധമില്ലെന്നും കോടതി നിരീക്ഷിച്ചു.

പ്രതി പെൺകുട്ടിയെ വിവാഹം കഴിക്കാൻ ആഗ്രഹമുണ്ടെന്ന് പറഞ്ഞ് വീട്ടുകാരെ സമീപിക്കുകയായിരുന്നു. പെൺകുട്ടിയുടെ വീട്ടുകാരിൽ നിന്നും അതിനായി 10 ലക്ഷം രൂപയും സമ്മാനങ്ങൾ ഇയാൾ കൈപ്പറ്റി. എന്നാൽ പെൺകുട്ടി പന്ത്രണ്ടാം ക്ലാസ്സായ ശേഷമേ വിവാഹം നടത്തി തരും എന്ന് വീട്ടുകാർ പറഞ്ഞു. ഇതിനിടെ പെൺകുട്ടിയുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെട്ട പ്രതി പിന്നീട് വിവാഹത്തിൽ നിന്ന് പിന്മാറി. ഇതാണ് കേസിനു ആധാരം.