രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 18,840 പേര്‍ക്ക് കൂടി കൊറോണ

single-img
9 July 2022

ന്യൂഡല്‍ഹി : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 18,840 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. 43 പേര്‍ മരണപ്പെട്ടു

ഇതോടെ ആകെ കൊറോണ രോഗികളുടെ എണ്ണം 4,36,04,394 ആയി . ആകെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മരണ സംഖ്യ 5,25,386 ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 4,54,778 സാമ്ബിളുകള്‍ പരിശോധിച്ചു.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 16,104 രോഗികള്‍ കൊറോണ മുക്തരായി. ഇതോടെ രാജ്യത്തുടനീളം രോഗമുക്തരായവരുടെ എണ്ണം 4,29,53,980 ആയി. രോഗമുക്തി നിരക്ക് ഇപ്പോള്‍ 98.51% ആണ്. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 4.14 ശതമാനവും.

അതേസമയം പുതിയ കൊറോണ കേസുകള്‍ ഏറ്റവുമധികം സ്ഥിരീകരിച്ചത് കേരളത്തിലാണ്. 3,310 പേര്‍ക്കാണ് സംസ്ഥാനത്ത് വൈറസ് ബാധ. മഹാരാഷ്‌ട്രയില്‍ 2,944 കേസുകളും തമിഴ്‌നാട്ടില്‍ 2,722 കേസുകളും പശ്ചിമ ബംഗാളില്‍ 2,950 കേസുകളും കര്‍ണാടകയില്‍ 1,037 കേസുകളും റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്തെ ആകെ പുതിയ കേസുകളില്‍ 68.81% ഉം ഈ അഞ്ച് സംസ്ഥാനങ്ങളില്‍ നിന്നാണ്. ഇതില്‍ 17.57% കേസുകളും കേരളത്തിലാണ് സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 12,26,795 പേര്‍ക്ക് കൊറോണ വാക്സീന്‍ നല്‍കി. ഇതോടെ രാജ്യത്ത്് നല്‍കിയ ഡോസുകളുടെ ആകെ എണ്ണം 1,98,65,36,288 ആയി.