ഇരയാകാൻ നിന്നു കൊടുത്തിട്ട് സഹായം തേടി പരസ്യമായി രംഗത്ത് വരുന്നത് ശരിയല്ല; ഡബ്ല്യൂസിസിക്കെതിരെ മംമ്‌ത മോഹൻദാസ്

single-img
8 July 2022

മലയാള സിനിമയിലെ വനിതകളുടെ കൂട്ടായ്മയായ ഡബ്ല്യൂസിസിക്കെതിരെ വിമർശനവുമായി നടി മംമ്‌ത മോഹൻദാസ്. ഇരയുടെ പേരുപറഞ്ഞുകൊണ്ടു നേട്ടം കൊയ്യുന്നവർ സംഘടനയിൽ ഉണ്ടെന്നും ഇരയാകാൻ നിന്നു കൊടുത്തിട്ട് സഹായം തേടി പരസ്യമായി രംഗത്ത് വരുന്നത് ശരിയല്ലെന്നും മമ്ത ഒരു ചാനൽ അഭിമുഖത്തിൽ പറഞ്ഞു .

മംമ്‌തയുടെ വാക്കുകൾ ഇങ്ങിനെ: “ഞാൻ വല്ലപ്പോഴും മാത്രമാണ് ‘അമ്മ’ നടത്തുന്ന മീറ്റിംഗുകളിൽ പോകുന്നത്. വനിതാ ദിനത്തിലെ ഒരാഘോഷത്തിൽ പല രൂപത്തിലും നിറത്തിലുമുള്ള സുന്ദരികളായ സ്ത്രീകൾ അവിടെ ഒരുമിച്ചു കൂടുന്നു.ആ സംഘടനയിൽ നിന്നും നിന്ന് പുറത്ത് പോയവർക്ക് അവരുടേതായ കാരണങ്ങളുണ്ട്, അതവരുടെ കാര്യം മാത്രമാണ്. ഓരോരുത്തരും അവരവരുടെ ഗുണത്തിന് വേണ്ടിയല്ലാതെ ഇരകൾക്ക് വേണ്ടി യദാർത്ഥമായി നിൽക്കാനായാൽ, ഡബ്ല്യൂസിസിയ്ക്ക് ഒരു മാറ്റമുണ്ടാക്കാൻ കഴിയുമെങ്കിൽ അത് നല്ലതാണ്.

“നടി ആക്രമിക്കപ്പെട്ട വിഷയത്തിൽ രണ്ട് വശങ്ങളുണ്ട്. ഈ വിഷയത്തിൽ മോശമായ രീതിയിൽ എന്തെങ്കിലും സംഭവിച്ചിട്ടുണ്ടെങ്കിൽ അതിന് രണ്ട് വശത്തുള്ളവരും കാരണക്കാരാണ്. അപൂർവമായ ചില സംഭവങ്ങളിൽ ഒഴികെ സ്ത്രീകൾ ഇരയാകാൻ നിന്നുകൊടുക്കുന്നുണ്ട്. ഇരയാകാൻ നിന്നു കൊടുത്തിട്ട് സഹായം തേടി പരസ്യമായി രംഗത്ത് വരുന്നത് ശരിയല്ല. ആക്രമിക്കപ്പെട്ട നടി എല്ലാകാലത്തും ഇരയാകാൻ നിൽക്കരുത്.

ആക്രമിക്കപ്പെട്ട സംഭവത്തിൽ നിന്ന് പുറത്ത് കടക്കാൻ അവർ തയാറാകണം. തികച്ചും പ്രൊഫഷണലായി ഇടപെടേണ്ടിടത്ത് വ്യക്തിപരമായി ഇടപെടുമ്പോഴാണ് ചൂഷണമുണ്ടാകുന്നത്. പരാതിപ്പെടാനുള്ള ബുദ്ധി ഉണ്ടെങ്കിൽ കാര്യങ്ങൾ നേരത്തെ മനസ്സിലാക്കാനുള്ള കഴിവും സ്ത്രീകൾക്കുണ്ട്. ശരിയായ ഇരയാണെങ്കിൽ അവർക്ക് പെട്ടെന്നൊന്നും സമൂഹത്തോട് തുറന്ന് പറയാൻ സാധിക്കില്ല. കാരണം അതിന് കുറേ ഇമോഷ്ണൽ ആയ കാരണങ്ങൾ ഉണ്ട്. യഥാർത്ഥ ഇരയാണെങ്കിൽ മാത്രം”