സംസ്ഥാനത്ത് ഇന്ന് 3324 പേര്‍ക്ക് കൂടി കൊവിഡ്

single-img
8 July 2022

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 3324 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഏറ്റവും കൂടുതല്‍ രോഗികള്‍ എറണാകുളത്താണ്,​ ഇവിടെ 736 പേര്‍ക്കാണ് രോഗം ബാധിച്ചത്.

തിരുവനന്തപുരം -731, കോട്ടയം- 388, പത്തനംതിട്ട- 244 എന്നിങ്ങനെയാണ് രോഗികളുടെ കണക്കുകള്‍. 17 കൊവിഡ് മരണവും ഇന്ന് റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം രാജ്യത്ത് പ്രതിദിന രോഗികളുടെ എണ്ണത്തില്‍ 15 ശതമാനം വര്‍ദ്ധനയുണ്ടായി. 18930 പേര്‍ക്കാണ് രാജ്യത്ത് 24 മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം 16000 കേസുകളാണ് ഉണ്ടായിരുന്നത്.

പോസിറ്റിവിറ്റി നിരക്കും കൂടി 4.32 ശതമാനമായി. 35 പേരാണ് ഒരു ദിവസത്തിനിടെ കൊവിഡ് ബാധിച്ചു മരിച്ചത്. പ്രതിദിന രോഗികളുടെ എണ്ണത്തില്‍ കേരളമാണ് ഏറ്റവും മുന്നില്‍. മഹാരാഷ്ട്ര, കര്‍ണാടക, തമിഴ്നാട്, ബംഗാള്‍ എന്നിവയാണ് കൊവിഡ് വ്യാപനം കൂടിയ മറ്റ് സംസ്ഥാനങ്ങള്‍.