വെടിയേറ്റ ജപ്പാന്‍ മുന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ അന്തരിച്ചു

single-img
8 July 2022

വെടിയേറ്റതിനെ തുടർന്ന് അതീവ ഗുരുതരാവസ്ഥയിലായിരുന്ന ജാപ്പനീസ് മുൻ പ്രധാനമന്ത്രി ഷിൻസോ ആബെ അന്തരിച്ചു. ഏതാനും സമയം മാത്രം മുൻപാണ് ജാപ്പനീസ് മാധ്യമങ്ങൾ ഈ വാര്‍ത്ത പുറത്തു വിട്ടത്. പിന്നാലെ തന്നെ ജപ്പാൻ സ‍ര്‍ക്കാരും മരണവാര്‍ത്ത ഔദ്യോഗികമായി സ്ഥിരീകരിച്ചു.

വെടിയേറ്റ സമയം തന്നെ അബോധവസ്ഥയിലായ ഷിൻസോ ആബെയ്ക്ക് ഹൃദയാഘാതം ഉണ്ടായതായും മരുന്നുകളോട് ശരീരം പ്രതികരിക്കുന്നില്ലെന്നും വാർത്തകൾ വന്നിരുന്നു. ലോക യുദ്ധാനന്തര ജപ്പാൻ കണ്ട ഏറ്റവും കരുത്തുറ്റ രാഷ്ട്രീയ നേതാവായിരുന്ന ഷിൻസോ ആബെ.

ജപ്പാനിലെ ലിബറൽ ഡെമോക്രാറ്റിക് പാർട്ടി നേതാവായ ആബേ 2006 മുതൽ 2007 വരേയും പിന്നീട് 2012 മുതൽ 2020 വരേയും പ്രധാനമന്ത്രിയായിരുന്നു. മാത്രമല്ല, അദ്ദേഹം ജപ്പാന്റെ ചരിത്രത്തിൽ ഏറ്റവും അധികം കാലം പ്രധാനമന്ത്രി സ്ഥാനം വഹിച്ചിരുന്നയാൾ എന്ന ബഹുമതിക്കും ഉടമയാണ്.