കു​ട്ടി​ക​ൾ​ക്ക് മു​ന്നി​ൽ ന​ഗ്ന​താ പ്ര​ദ​ർ​ശ​നം: ന​ട​ൻ ശ്രീ​ജി​ത്ത് ര​വി വീണ്ടും അ​റ​സ്റ്റി​ൽ

single-img
7 July 2022

കുട്ടികൾക്ക് മുമ്പിൽ നഗ്നത പ്രദർശനം നടത്തിയതിന് നടൻ ശ്രീജിത്ത് രവിയെ പോലീസ് വീണ്ടും അറസ്റ്റ് ചെയ്തു. തൃശൂർ വെസ്റ്റ് പൊലീസാണ് ഇന്ന് രാവിലെ നടനെ അറസ്റ്റ് ചെയ്തത്.

ര​ണ്ട് ദി​വ​സം മു​ൻ​പാ​ണ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. തൃശ്ശൂർ എസ്.എൻ പാർക്കിന് സമീപത്ത് വെച്ച് 11ഉം അഞ്ചും വയസുള്ള രണ്ട് കുട്ടികൾക്ക് മുന്നിൽ വെച്ച് നഗ്നത പ്രദർശിപ്പിക്കുകയായിരുന്നു. കുട്ടികൾ മാതാപിതാക്കളെ വിവരം അറിയിച്ചു. എന്നാൽ, പ്രതിയെ തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല. പിന്നീട് പൊലീസിൽ പരാതി നൽകി. പൊലീസ് കേസെടുത്ത് അന്വേഷിച്ചു. കാറിനെ കുറിച്ച് ലഭിച്ച സൂചനകൾ നിർണായകമായി. സി.സി.ടി.വികൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ശ്രീജിത്ത് രവിയുടെ വാഹനം പൊലീസ് തിരിച്ചറിഞ്ഞത്. ഇതോടെയാണ് അറസ്റ്റിലേക്ക് വഴിയൊരുങ്ങിയത്.

ഇ​യാ​ൾ കു​റ്റം സ​മ്മ​തി​ച്ചെ​ന്നാ​ണ് വി​വ​രം. ത​ന്‍റേ​ത് ഒ​രു രോ​ഗ​മാ​ണെ​ന്നും മ​രു​ന്ന് ക​ഴി​ക്കാ​ത്ത​ത് കൊ​ണ്ടു​ണ്ടാ​യ പ്ര​ശ്ന​മാ​ണെ​ന്നു​മാ​ണ് ശ്രീ​ജി​ത്ത് ര​വി പോ​ലീ​സി​നോ​ട് പ​റ​ഞ്ഞി​രി​ക്കു​ന്ന​ത്. കു​ട്ടി​ക​ളും പ്ര​തി​യെ തി​രി​ച്ച​റി​ഞ്ഞി​ട്ടു​ണ്ട്.

ശ്രീജിത്ത് രവി മുമ്പും കുട്ടികളുടെ മുന്നിൽ നഗ്നത പ്രദർശിപ്പിച്ചതിന് കേസുണ്ടായിരുന്നു. 2016ൽ സ്കൂളിലേക്ക് പോകുകയായിരുന്ന പെണ്‍കുട്ടികള്‍ക്കടുത്തെത്തി കാറിന്റെ ഡ്രൈവര്‍ സീറ്റിലിരുന്നു നഗ്നത പ്രദര്‍ശിപ്പിക്കുകയും കുട്ടികള്‍ ഉള്‍പ്പെടുന്ന തരത്തില്‍ സെല്‍ഫി എടുക്കുകയും ചെയ്ത കേസിൽ അറസ്റ്റിലായിരുന്നു. പിന്നീടും ഇയാൾക്കെതിരെ നഗ്നത കാട്ടിയതിന് പരാതികളുയർന്നിരുന്നു.