സജി ചെറിയാന്റെ രാജി ആവശ്യപ്പെട്ട് യുഡിഎഫ് പ്രതിഷേധം ശക്തമാക്കും: കെ മുരളീധരൻ

single-img
6 July 2022

ഭരണഘടനക്കെതിരായി പ്രസംഗം നടത്തിയ മന്ത്രി സജി ചെറിയാന്‍ രാജിവെക്കണമെന്ന് കോണ്‍ഗ്രസ് നേതാവും എം പിയുമായ കെ മുരളീധരന്‍. മുഖ്യമന്ത്രി എത്രയും വേഗം സജി ചെറിയാന്റെ രാജി ആവശ്യപ്പെടണം. ഇല്ല എങ്കിൽ ഗവര്‍ണര്‍ വിഷയത്തില്‍ ഇടപെടണം. സംസ്ഥാന സര്‍ക്കാര്‍ അതിന് തയ്യാറായില്ലെങ്കില്‍ യുഡിഎഫ് കോടതിയെ സമീപിക്കുമെന്നും മുരളീധരൻ പറഞ്ഞു.

രാജ്യത്തിന്റെ ഭരണഘടനയെ വിമര്‍ശിക്കുന്നത് ഒരു തെറ്റല്ല . എന്നാൽ ഇവിടെ മന്ത്രി ഭരണഘടനയെ അവഹേളിക്കുകയാണ് ചെയ്തത്. തീർച്ചയായും ഇതൊരു സത്യപ്രതിജ്ഞാ ലംഘനം ആണ്. നാടകം കളിച്ച് നിന്നാല്‍ സജി ചെറിയാന് മന്ത്രി സ്ഥാനം മാത്രമല്ല എംഎല്‍എ സ്ഥാനവും നഷ്ടമാകും. മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യുഡിഎഫ് പ്രതിഷേധം ശക്തമാക്കുമെന്നും കെ മുരളീധരന്‍ പറഞ്ഞു.