പി.ടി ഉഷയും ഇളയരാജയും രാജ്യസഭയിലേക്ക്

single-img
6 July 2022
bre

ഉഷയെയും ഇളയരാജയെയും കേന്ദ്ര സർക്കാർ രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്തു. ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത്. എല്ലാ ഇന്ത്യക്കാര്‍ക്കും പ്രചോദനമാണ് ഉഷയെന്ന് പ്രധാനമന്ത്രി. തലമുറകളെ സ്വാധീനിച്ച സംഗീതജ്ഞനാണ് ഇളയരാജയെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇവരെ കൂടാതെ ജീവകാരുണ്യപ്രവര്‍ത്തകന്‍ വീരേന്ദ്ര ഹെഡ്ഗെയും തെലുങ്ക് ചലച്ചിത്ര സംവിധായകന്‍ വി.വിജേന്ദ്ര പ്രസാദും രാജ്യസഭാംഗമാകും.