സ​ജി ചെ​റി​യാ​ന്‍റെ രാ​ജി ഗ​വ​ർ​ണ​ർ അം​ഗീ​ക​രി​ച്ചു

single-img
6 July 2022

സ​ജി ചെ​റി​യാ​ന്‍റെ മ​ന്ത്രി​സ്ഥാ​ന​ത്തു നി​ന്നു​ള്ള രാ​ജി​ക്ക​ത്ത് ഹൈ​ദ​രാ​ബാ​ദി​ലു​ള്ള ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ രാ​ത്രി​യോ​ടെ അം​ഗീ​ക​രി​ച്ചു. വൈ​കു​ന്നേ​രം ത​ന്നെ രാ​ജി​ക്ക​ത്ത് മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫി​സി​ൽ നി​ന്ന് രാ​ജ്ഭ​വ​നി​ൽ എ​ത്തി​ച്ചി​രു​ന്നു.

വൈ​കാ​തെ ത​ന്നെ ഇ​ത് ഹൈ​ദ​രാ​ബാ​ദി​ലേ​ക്ക് അ​യ​ച്ചു കൊ​ടു​ത്തു. രാ​ജി അം​ഗീ​ക​രി​ച്ചു വ​കു​പ്പു​ക​ൾ മു​ഖ്യ​മ​ന്ത്രി​ക്കു കൈ​മാ​റി​യ​താ​യു​ള്ള വി​ജ്ഞാ​പ​നം പു​റ​ത്തി​റ​ക്കും

രാ​വി​ലെ ഹൈ​ദ​രാ​ബാ​ദി​ലേ​ക്ക് പോ​യ ഗ​വ​ർ​ണ​ർ വ്യാഴാഴ്ച രാ​ത്രി തി​രി​കെ എ​ത്തി​യ ശേ​ഷം തീ​രു​മാ​നം എ​ടു​ക്കാ​നി​രി​ക്കെ​യാ​ണ് സ​ജി ചെ​റി​യാ​ൻ രാ​ജി​വ​ച്ച​ത്. മ​ന്ത്രി​യു​ടെ വി​വാ​ദ പ്ര​സം​ഗ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു ത​നി​ക്കു ല​ഭി​ച്ച എ​ല്ലാ പ​രാ​തി​ക​ളും ഗ​വ​ർ​ണ​ർ മു​ഖ്യ​മ​ന്ത്രി​ക്കു കൈ​മാ​റി​യി​രു​ന്നു.

അതെ സമയം രണ്ടാം പിണറായി മന്ത്രിസഭയിലെ ആദ്യ രാജിയാണ് സജി ചെറിയാന്റേത്. സ്വതന്ത്രമായ തീരുമാനപ്രകാരമാണ് തന്റെ രാജിയെന്ന് സജി ചെറിയാന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മല്ലപ്പള്ളിയില്‍ നടത്തിയ പ്രസംഗം മാധ്യമങ്ങള്‍ തെറ്റായി വ്യാഖ്യാനം ചെയ്യുകയായിരുന്നെന്നും പ്രസംഗം പൂര്‍ണരൂപം മാധ്യമങ്ങള്‍ പുറത്തുവിട്ടിട്ടില്ലെന്നും സജി ചെറിയാന്‍ പറഞ്ഞു. ഭരണഘടനയോടുള്ള കൂറും വിധേയത്വവും 43 വര്‍ഷത്തെ പൊതുപ്രവര്‍ത്തനത്തില്‍ പുലര്‍ത്തിയിട്ടുണ്ട്. പറഞ്ഞ വാക്കുകള്‍ തെറ്റിധാരണ പടര്‍ത്തി പ്രചരിപ്പിക്കുകയാണ്. പ്രസംഗം അടര്‍ത്തി മാറ്റിയാണ് പ്രചരിപ്പിക്കുന്നത്. ഇത് സര്‍ക്കാരിന് അവമതിപ്പുണ്ടാക്കാന്‍ ഉപയോഗിക്കുകയാണെന്നും രാജി പ്രഖ്യാപനത്തില്‍ സജി ചെറിയാന്‍ പറഞ്ഞു.