പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ വീണ്ടും വിവാഹിതനാവുന്നു

single-img
6 July 2022

പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ വീണ്ടും വിവാഹിതനാവുന്നു. ഡോ.ഗുർപ്രീത് കൗറാണ് വധു. ബുധനാഴ്ച അടുത്ത കുടുംബാംഗങ്ങൾ മാത്രം പ​ങ്കെടുക്കുന്ന സ്വകാര്യ ചടങ്ങായിട്ടായിരിക്കും വിവാഹം.

ആദ്യ വിവാഹബന്ധം വേര്‍പ്പെടുത്തി ആറ് വര്‍ഷത്തിന് ശേഷമാണ് ഭഗവന്ത് മന്‍ വീണ്ടും വിവാഹിതനാവാനൊരുങ്ങുന്നത്. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ നടക്കുന്ന ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമാണ് പങ്കെടുക്കുക. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ഉള്‍പ്പെടെയുള്ള പ്രമുഖർ വിവാഹത്തില്‍ പങ്കെടുക്കാനെത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

മന്നിന്റെ ആദ്യ ഭാര്യയും രണ്ട് കുട്ടികളും ഇപ്പോൾ യു.എസിലാണ് താമസിക്കുന്നത്. രണ്ട് കുട്ടികളും ഭഗവന്ത് മൻ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കുന്ന ചടങ്ങിനെത്തിയിരുന്നു.