എ കെ ജി സെന്റർ ആക്രമണം; എറിഞ്ഞത് ഏറു പടക്കം തന്നെ

single-img
6 July 2022

സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസ് ആയ എകെജി സെന്ററിൽ എറിഞ്ഞ സ്ഫോടക വസ്തു വീര്യം കുറഞ്ഞതാണെന്നും ഏറു പടക്കത്തിന് സ്വഭാവം മാത്രമുള്ളതാണെന്നും ഫോറൻസിക് വിഭാഗത്തിന്റെ പ്രാഥമിക നിഗമനം.

സംഭവസ്ഥലത്തു നിന്നും ശേഖരിച്ച് രാസവസ്തുക്കളിൽ പൊട്ടാസ്യം ക്ലോറൈറ്റ്, നൈട്രേറ്റ്, അലൂമിനിയം പൗഡർ എന്നിവ കണ്ടെത്തി. വീര്യം കുറഞ്ഞ സ്ഫോടക വസ്തുക്കളുടെ നിർമ്മാണത്തിന് മാത്രമാണ് ഇവ ഉപയോഗിക്കുന്നത് എന്നാണ് ഫോറൻസിക് വിദഗ്ധർ പറയുന്നത്.

സംസ്ഥാന ഫോറൻസിക് സയൻസ് ബോറട്ടറിയിലെ എക്സ്പ്ലോസീവ് വിഭാഗത്തിൽ ആയിരുന്നു പ്രാഥമിക പരിശോധന. ആഘാതം വർദ്ധിപ്പിക്കുന്ന വസ്തുക്കൾ ഒന്നും സംഭവസ്ഥലത്തു നിന്നും കിട്ടിയിട്ടില്ല. ഡിറ്റണേറ്ററുകളുടെ സഹായത്തോടെയാണ് സ്ഫോടകം നടക്കുക. എന്നാൽ ഇവിടെ സ്ഫോടക വസ്തു വലിച്ചെറിയുകയായിരുന്നു

ശേഖരിച്ച് സാമ്പിളുകളുടെ വിശദ പരിശോധനയ്ക്കായി കോടതി മുഖേന ഫോറൻസിക് സയൻസ് ലാബ് ഡയറക്ടർക്കു ഇന്നലെ കൈമാറി. ഒരാഴ്ച അന്തിമ റിപ്പോർട്ട് കോടതിയിൽ നൽകും.

അതെ സമയം സംഭവം കഴിഞ്ഞ് അഞ്ചു ദിവസം കഴിഞ്ഞിട്ടും പ്രതിയെ പിടിക്കാൻ കഴിയാതെ പോലീസ് നട്ടം തിരിയുകയാണ്. അക്രമത്തിനു പിന്നിൽ ഒരാൾ മാത്രമേ ഉള്ളൂ എന്ന് അന്തിമ നിഗമനത്തിലാണ് പോലീസ്.
എകെജി സെന്ററിന് നേരെ ബോംബറിഞ്ഞ കേസിൽ പ്രതിയെ കണ്ടെത്താൻ 20,000 വാഹന ഉടമകളുടെ വിവരം പോലീസ് ശേഖരിച്ചു. അക്രമി സഞ്ചരിച്ച സ്കൂട്ടറിന്റെ അതേ മോഡൽ ഉപയോഗിക്കുന്നവരുടെ വിവരമാണ് മോട്ടോർ വാഹന വകുപ്പിൽ നിന്നും ശേഖരിച്ചത്. ഇതിൽ ആയിരത്തിലേറെ വാഹന ഉടമകൾക്ക് സംഭവുമായി യാതൊരു ബന്ധവുമില്ല എന്നും പോലീസ് കണ്ടെത്തി.

മൊബൈൽ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ചും, മറ്റു സ്ഥലങ്ങളിലെ സിസിടിവി ക്യാമറകൾ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. ഡിജിറ്റൽ തെളിവുകളുടെ അടിസ്ഥാനത്തിൽ പ്രതിയെ കണ്ടെത്താനുള്ള ശ്രമമാണ് നടക്കുന്നത് എന്നും പോലീസ് പറഞ്ഞു