യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് ഇനി സാമുദായിക സംഘടനകളിലും പ്രവർത്തിക്കാം

single-img
5 July 2022

ആരാധനാലയങ്ങളിലും സാമുദായിക സംഘടനകളും വർഗീയശക്തികളും പിടിമുറുക്കുന്നത് തടയാൻ ക്ഷേത്രങ്ങളിലും പള്ളി കമ്മിറ്റിയിലും യൂത്ത് കോൺഗ്രസ് പ്രവർത്തകർ നേതൃപരമായ പങ്കുവഹിക്കണമെന്നു പ്രമേയം. പാലക്കാട് നടന്ന യൂത്ത് കോൺഗ്രസ് സംസ്ഥാന ക്യാമ്പിൽ അവതരിപ്പിച്ച പ്രമേയത്തിലാണ് ഈ പുതിയ തീരുമാനം ഉള്ളത്.

ഇതോടെ പ്രധാന പ്രവർത്തകർ സാമുദായിക സംഘടനകളിൽ നേതൃസ്ഥാനത്ത് ഉണ്ടാവരുതെന്ന മുൻ നിലപാടും യൂത്ത് കോൺഗ്രസ് തിരുത്തിയിട്ടുണ്ട്.

സമൂഹത്തിൽ ശക്തമാകുന്ന വർഗീയതയെ ചെറുക്കാനും അതിലേക്ക് ആകർഷിക്കപ്പെട്ടവരെ മുഖ്യധാരാ രാഷ്ട്രീയത്തിലേക്ക് മടക്കി കൊണ്ടുവരാനും ഈ നടപടി ഉതകുമെന്നു പ്രമേയം വ്യക്തമാക്കുന്നു. ആർഎസ്എസും എസ്ഡിപിഐയും ഉൾപ്പെടെയുള്ള സംഘടനകൾ സൃഷ്ടിക്കുന്ന വെറുപ്പിന്റെ രാഷ്ട്രീയത്തെ ചെറുക്കാൻ ശക്തമായി ഇടപെടൽ വേണമെന്ന് നിർദ്ദേശമുണ്ട്