സജി ചെറിയാന് ചൈനീസ് ഭരണഘടനയിലാണ് വിശ്വാസം: എം ടി രമേശ്

single-img
5 July 2022

മന്ത്രി സജി ചെറിയാൻ തന്റെ പ്രസംഗത്തിൽ നടത്തിയ ഭരണഘടനാ വിമർശനത്തിനെതിരെ ബിജെപി ജനറൽ സെക്രട്ടറി എം ടി രമേശ് രംഗത്തെത്തി. ചെറിയാൻ വെറുതെ ചൊറിയാൻ പറഞ്ഞതോ നാക്കു പിഴച്ചതോ അല്ല, അദ്ദേഹത്തിന് ചൈനീസ് ഭരണഘടനയിലാണ് വിശ്വാസം എന്ന് എം ടി രമേശ് വിമർശിച്ചു.

വിശ്വാസം ഇല്ലാത്ത ഭരണഘടനയിൽ തൊട്ടു സത്യപ്രതിജ്ഞ ചെയ്ത മന്ത്രി ആ പദവിയിൽ തുടരാൻ യോഗ്യതയില്ലെന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു. പോസ്റ്റിന്റെ പൂർണ്ണരൂപം ചുവടെ വായിക്കാം:

സജി ചെറിയാന് വിശ്വാസം ചൈനീസ് ഭരണഘടന
മന്ത്രി സജി ചെറിയാന് മാത്രമല്ല പാർട്ടിയ്ക്കും ജനാധിപത്യത്തിലും ഭരണഘടനയിലും വിശ്വാസമില്ല. ബൂർഷ്വാ ഭരണഘടനയാണന്നതാണ് സി.പി.ഐഎമ്മിന്റെ പ്രഖ്യാപിത നിലപാട്. സജി ചെറിയാൻ പ്രഖ്യാപിച്ചതും അതുതന്നെ. ചെറിയാൻ വെറുതെ ചൊറിയാൻ വേണ്ടി പറഞ്ഞതോ ചെറിയാന് നാക്കു പിഴച്ചതോ അല്ല.

കമ്യൂണിസ്റ്റുകാരന് വിശ്വാസം കമ്യൂണിസ്റ്റ് മാനിഫസ്റ്റോയിലും ചൈനയിലുമാണ്.ഒട്ടും വിശ്വാസമില്ലാത്ത ഭരണഘടന തൊട്ടു സത്യപ്രതിജ്ഞ ചെയ്ത മന്ത്രി ആ പദവിയിൽ തുടരാൻ യോഗ്യതയില്ല. ഒന്നുകിൽ മന്ത്രി രാജിവച്ചൊഴിയണം അല്ലെങ്കിൽ മുഖ്യമന്തി പുറത്താക്കണം. സജി ചെറിയാൻ പറഞ്ഞതിനെ സി.പി.എം തള്ളിപ്പറയുമോയെന്നു കൂടി പറയണം.