കേരളം ശ്രീലങ്ക ആകില്ല : കെ എൻ ബാലഗോപാൽ

single-img
5 July 2022

കേരളം ശ്രീലങ്കയുടെ അവസ്ഥയിലേക്ക് പോകില്ലെന്നും ഇവിടെ ജനങ്ങളുടെ എല്ലാ ആവശ്യങ്ങൾക്കും കൃത്യമായി നോക്കുന്നുണ്ടെന്ന് മന്ത്രി ബാലഗോപാൽ. കേരളത്തെ വിമർശിക്കുന്നവർക്ക് കേന്ദ്രത്തിന്റെ കാര്യം മറക്കരുതെന്നും, കേന്ദ്ര സർക്കാരിന് കീഴിലെ ഉദ്യോഗസ്ഥ ഒഴിവുകൾ നിയമനം നിരോധനം ആണ് ഇപ്പോഴെന്നും പട്ടാളത്തിലും പോലീസിലും വരെ കരാർ നിയമനമാണ് നടക്കുന്നത് എന്നും ബാലഗോപാൽ പറഞ്ഞു. അപ്പോഴാണ് ഏറ്റവും മെച്ചപ്പെട്ട സിവിൽ സർവീസുമായി കേരളം തലയുയർത്തി നിൽക്കുന്നത്.

കഴിഞ്ഞ വർഷം 12,000 കോടി രൂപയാണ് ജിഎസ്ടി നഷ്ടപരിഹാരമായി ലഭിച്ചതെന്നും ധനാഭ്യർത്ഥന ചർച്ചക്കുള്ള മറുപടി പറഞ്ഞു. ഈ മാസം മുതൽ നഷ്ടപരിഹാരം ലഭിക്കില്ല. ഇതിനുപുറമേ സർക്കാർ ഗ്യാരണ്ടി നിൽക്കുന്ന പണം പോലും കടത്തിന്റെ പരിധിയിൽ കൊണ്ടുവരാൻ ശ്രമിക്കുകയാണ് സർക്കാർ.

കേരളത്തിന് 32000 കോടി രൂപ ഒരു വർഷം കടമെടുക്കാൻ അവസരം കിട്ടിയിട്ടുള്ളതാണ്. ഇതുവരെ 5000 കടമെടുക്കാൻ മാത്രമേ അനുമതി ലഭിച്ചിട്ടുള്ളൂ. ഇതിനെതിരെ ശക്തമായി പ്രതികരിക്കാൻ തയ്യാറാകണം. നികുതി വരുമാനത്തിൽ 55 ശതമാനത്തിന്റെ വളർച്ചയുണ്ട്. പങ്കാളിത്ത പെൻഷൻ പദ്ധതി സംബന്ധിച്ച റിപ്പോർട്ടിന്മേൽ തീരുമാനമെടുത്തിട്ടില്ല. ജീവനക്കാർക്കും പെൻഷൻകാർക്കും ഉള്ള മെഡിസെപ് ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിൽ ഈ വർഷം 250 ആശുപത്രികളിൽ കൂടി പങ്കാളിയാക്കും എന്നാണ് പ്രതീക്ഷ. എന്നും മന്ത്രി പറഞ്ഞു.