പെരുന്നാളിന് പശുവിനെ ബലിയറുക്കരുതെന്ന് അസം ജംഇയ്യതുൽ ഉലമ

single-img
5 July 2022

ഹി​ന്ദു മ​ത​വി​കാ​രം വ്ര​ണ​പ്പെ​ടു​മെ​ന്ന​തി​നാ​ൽ പെ​രു​ന്നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് മു​സ്‍ലിം​ക​ൾ പ​ശു​വി​നെ ബ​ലി​യ​റു​ക്കു​ന്ന​തി​ൽ​നി​ന്ന് വി​ട്ടു​നി​ൽ​ക്ക​ണ​മെ​ന്ന് അ​സം ജം​ഇ​യ്യ​തു​ൽ ഉ​ല​മ ആ​ഹ്വാ​നം ചെ​യ്തു.

ഇന്ത്യ വ്യത്യസ്ത സമൂഹങ്ങളുടെയും വംശങ്ങളുടെയും മതങ്ങളുടെയും നാടാണ്. സനാതന വിശ്വാസ പ്രകാരം പശുവിനെ വിശുദ്ധ ചിഹ്നമായി ഭൂരിപക്ഷ ഇന്ത്യക്കാരും ആരാധിക്കുന്നു. ഹിന്ദുമത വിശ്വാസികള്‍ പശുവിനെ മാതാവായാണ് കാണുന്നത്. അ​തി​നാ​ൽ​ത​​ന്നെ, മു​സ്‍ലിം​ക​ൾ അ​വ​രു​ടെ മ​ത​വി​കാ​രം വ്ര​ണ​പ്പെ​ടു​ത്ത​രു​ത് എന്ന് ബദ്‌റുദ്ധീന്‍ അജ്മല്‍ പറഞ്ഞു.

പെ​രു​ന്നാ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ധാ​ന ആ​രാ​ധ​ന ക​ർ​മ​ങ്ങ​ളി​ലൊ​ന്നാ​യ​തി​നാ​ൽ ബ​ലി​യ​റു​ക്ക​ലി​ൽ​നി​ന്ന് വി​ട്ടു​നി​ൽ​ക്കാ​ൻ മു​സ്‍ലിം​ക​ൾ​ക്കാ​വി​ല്ല. എ​ന്നാ​ൽ, പ​ശു​വി​നെ ഒ​ഴി​വാ​ക്കി അ​നു​വ​ദ​നീ​യ​മാ​യ മ​റ്റു മൃ​ഗ​ങ്ങ​ളെ ബ​ലി​യ​റു​ക്കു​ന്ന​തി​ന് മു​സ്‍ലിം​ക​ൾ ശ്ര​മി​ക്ക​ണം -അ​സം ജം​ഇ​യ്യ​തു​ൽ ഉ​ല​മ​യു​ടെ​യും ഓ​ൾ ഇ​ന്ത്യ യു​നൈ​റ്റ​ഡ് ഡെ​മോ​ക്രാ​റ്റി​ക് ഫ്ര​ണ്ടി​ന്റെ​യും പ്ര​സി​ഡ​ന്റാ​യ ബ​ദ്റു​ദ്ദീ​ൻ അ​ജ്മ​ൽ പ​റ​ഞ്ഞു.

പ​ശു​വി​നെ ത​ന്നെ ബ​ലി​യ​റു​ക്ക​ണ​മെ​ന്ന് ഇ​സ്‍ലാ​മി​ലി​ല്ല. ഇ​തേ ആ​ഹ്വാ​നം ദ​യൂ​ബ​ന്ത് ദാ​റു​ൽ ഉ​ലൂം 2008ൽ ​ന​ട​ത്തി​യി​ട്ടു​ണ്ടെ​ന്നും അ​തു​ത​ന്നെ ആ​വ​ർ​ത്തി​ക്കു​ക​യാ​ണ് താ​ൻ ചെ​യ്യു​ന്ന​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.