മഹാരാഷ്ട്ര: ഏക്നാഥ് ഷിന്‍ഡേ വിശ്വാസവോട്ടെടുപ്പില്‍ വിജയിച്ചു

single-img
4 July 2022

ബിജെപി പിന്തുണയോടെ ഉദ്ധവിന്റെ തകർച്ച പൂർത്തിയാക്കി മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡേ വിശ്വാസവോട്ടെടുപ്പില്‍ വിജയിച്ചു. ഷിന്‍ഡേയുടെ കീഴിലുള്ള ബിജെപി- ശിവസേന സര്‍ക്കാര്‍ അധികാരം നിലനിര്‍ത്തി.

വിമത നീക്കത്തിനെതിരെ അവസാന നിമിഷം വരെ സുപ്രീംകോടതിയില്‍ നിന്ന് ഒരു സ്‌റ്റേ ഓര്‍ഡര്‍ എങ്കിലും ഉദ്ധവ് പക്ഷം പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല. ഇന്ന് വോട്ടെടുപ്പിൽ ബിജെപി സഖ്യം 164 വോട്ടുകള്‍ നേടി കേവലഭൂരിപക്ഷം നേടി. ശിവസേനയോടൊപ്പം മഹാ വികാസ് അഘാഡയ്ക്ക് ഒപ്പമുണ്ടായിരുന്ന ബഹുജന്‍ വികാസ് അഘാഡിയും ഷിന്‍ഡെ-ഫഡന്‍വിസ് സര്‍ക്കാരിന് അനുകൂലമായി വോട്ട് ചെയ്തു.ചെയ്തതോടെ ഉദ്ധവിന്റെ പതനം പൂർണ്ണമായി.

കഴിഞ്ഞ ദിവസം നിയമസഭയിൽ നടന്ന സ്പീക്കര്‍ തിരഞ്ഞെടുപ്പിന്റെ ആവര്‍ത്തനമായിരുന്നു വിശ്വാസവോട്ടെടുപ്പിലും ഉണ്ടായത് . ബിജെപി, ശിവസേന വിമതര്‍, സ്വതന്ത്രര്‍, പ്രഹാര്‍ പാര്‍ട്ടി എന്നിവിടങ്ങളില്‍ നിന്നുള്ള 164 എം.എല്‍.എമാരുടെ പിന്തുണ ഏകനാഥ് ഷിന്‍ഡെക്കുണ്ട്.