പ്രധാനമന്ത്രിയുടെ ഹെലികോപ്റ്ററിനു നേർക്ക് കറുത്ത ഹൈഡ്രജൻ ബലൂൺ പറത്തി ; കോൺ​ഗ്രസ് പ്രവർത്തക‍‍‍‍‍‍‍‍ർ അറസ്റ്റിൽ

single-img
4 July 2022

പ്രധാന മന്ത്രി നരേന്ദ്ര മോദി സഞ്ചരിച്ച ഹെലികോപ്റ്ററിനു നേരെ പ്രതിഷേധ സൂചകമായി ഹൈഡ്രജൻ ബലൂൺ പറത്തിയ കോൺ​ഗ്രസ് പ്രവർത്തക‍‍‍‍‍‍‍‍ർ അസമിൽ അറസ്റ്റിൽ. സംസ്ഥാന സന്ദർശനത്തിനെത്തിയ പ്രധാനമന്ത്രി വിജയ വാഡയില്‍ നിന്ന് മോദിയുടെ ഹെലികോപ്റ്റര്‍ പറന്നുയര്‍ന്ന സമയത്താണ് പ്രതിഷേധക്കാര്‍ കറുത്ത ബലൂണുകള്‍ പറത്തിയത്.

ഈ ബലൂണുകൾ മോദിയുടെ ഹെലികോപ്റ്ററിനടുത്തു വരെ എത്തിയതായാണ് റിപ്പോർട്ട്. നേരത്തെ ഹെലികോപ്റ്റര്‍ പറന്നുയര്‍ന്ന വിമാനത്താവളത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചിരുന്നു. ഇവർ പ്രധാനമന്ത്രിക്കെതിരെ മുദ്രാവാക്യം വിളിക്കുകയും കറുത്ത ബലൂണുകളും പ്ലക്കാര്‍ഡുകളുമേന്തി പ്രതിഷേധിക്കുകയും ചെയ്യുകയുമുണ്ടായി.

അതേസമയം, മോദി തന്റെ അസാം സന്ദർശനത്തിൽ സ്വാതന്ത്ര്യ സമര സേനാനി അല്ലൂരി സീതാരാമ രാജുവിന്റെ ഒരു വർഷം നീളുന്ന 125-ാം ജന്മവാർഷികാഘോഷം ഉദ്ഘാടനം ചെയ്തു. ഇതോടൊപ്പം അദ്ദേഹത്തിന്റെ 30 അടി ഉയരമുള്ള വെങ്കല പ്രതിമയും പ്രധാനമന്ത്രി അനാച്ഛാദനം ചെയ്തു.