പി സി ജോര്‍ജിന് ജാമ്യം നല്‍കിയതിനെതിരെ ഹൈക്കോടതിയെ സമീപിക്കും: പരാതിക്കാരി

single-img
3 July 2022

പി സി ജോര്‍ജിന് ജാമ്യം നല്‍കിയതിനെതിരെ ഹൈക്കോടതിയെ സമീപ്പിക്കുമെന്ന് പരാതിക്കാരി. രാഷ്ട്രീയക്കാരൻ എന്ന നിലയിൽ കിട്ടിയ ആനുകൂല്യം കാരണമാണ് ജാമ്യം കിട്ടിയേത് എന്നും, തന്റെ കയ്യിൽ ഉള്ള തെളിവുകൾ ഹൈക്കോടതിയെ ബോധ്യപ്പെടുത്തും എന്നും പരാതികകാരി മാധ്യമങ്ങളോട് പറഞ്ഞു.

ഇന്നലെയാണ് പീഡനക്കേസിൽ പി.സി.ജോർജിന് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് അഭിനിമോൾ രാജേന്ദ്രനാണു ജാമ്യം നൽകിയത്. എല്ലാ ശനിയാഴ്ചയും ജോർജ് അന്വേഷണ ഉദ്യോഗസ്ഥനു മുൻപിൽ ഹാജരാകണം, എന്ന് തുടങ്ങി കർശന ഉപാധികളോടെയാണ് ജാമ്യം.

ജോർജ് ചെയ്‌ത കുറ്റം കാഠിന്യം ഉള്ളതാണ്. കേരളത്തിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി ഒൻപതോളം കേസുണ്ട്. പ്രതി നടത്തിയ പീഡനം പരാതിക്കാരി കോടതിയിൽ രഹസ്യമൊഴിയായി നൽകി. മതസ്പർധ വളർത്തുകയും സമൂഹത്തിൽ കലാപം ഉണ്ടാക്കാൻ സാധ്യതയുമുള്ള വ്യക്തിയാണ് ജോർജ്. കോടതി നൽകിയ ജാമ്യവ്യവസ്ഥകൾ ലംഘിച്ച വ്യക്തിയാണ്. ഇക്കാരണങ്ങളാൽ പ്രതിക്ക് ജാമ്യം അനുവദിക്കരുതെന്ന് പ്രോസിക്യൂഷൻ വാദിച്ചു എങ്കിലും കോടതി ജാമ്യം നൽകുകയായിരുന്നു.