പിസി ജോർജിന്റെ ജാമ്യം ജുഡീഷ്യറിയുടെ അന്തസ്സ് ഉയർത്തിയ നടപടി: ജസ്റ്റിസ് കെമാൽ പാഷ

single-img
3 July 2022

പീഡനക്കേസിൽ പോലീസ് അറസ്റ്റ് ചെയ്ത പി.സി.ജോർജ്ജിന് ജാമ്യം അനുവദിച്ച കോടതിയുടെ നടപടി ജുഡീഷ്യറിയുടെ അന്തസ് ഉയർത്തിപ്പിടിച്ച നടപടിയെന്ന് ജസ്റ്റിസ് കെമാൽ പാഷ. ഒരു പീഡന പരാതിയിൽ വെറും ഒരു മണിക്കൂർ കൊണ്ട് പ്രാഥമിക അന്വേഷണം നടത്തി പ്രതിയെ പിടിച്ചെന്ന പറഞ്ഞാൽ അവിശ്വസനീയമാണ്.

കേരളത്തിൽ പൊലീസ് അടിമകളെ പോലെയാണ് പെരുമാറുന്നതെന്നും എതിർക്കുന്നവരെ പീഡനക്കേസിൽ കുടുക്കുന്ന രാഷ്ട്രീയമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കെ-റെയിൽ നാടിന് പ്രയോജനമില്ലത്ത വികസനപദ്ധതിയാണ്. കെഎസ്ആർടിസി ജനങ്ങൾക്ക് വേണ്ടിയുള്ള പ്രസ്ഥാനമാണെന്ന് ആദ്യം തിരിച്ചറിയണം. ശമ്പളം നൽകുക എന്നത് ജീവിക്കാനുള്ള അവകാശത്തിൻ്റെഭാഗമാണ് എന്ന ബോധം വേണമെന്നും കെഎസ്ആർടിസിയെ സംരക്ഷിക്കുക എന്ന മുദ്രാവാക്യവുമായി ജനകീയ പ്രതിരോധ സമിതി തിരുവനന്തപുരത്ത് സംഘടിപ്പിച്ച ബഹുജന കൺവെൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിലെ പൊലീസ് സേനയെ അധപ്പതിപ്പിച്ചിരിക്കുകയാണെന്ന് പറഞ്ഞ കെമാൽ പാഷ, സ്വർണക്കടത്ത് കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെടാൻ പ്രതിക്ക് അവകാശമില്ലെന്നും കൂട്ടിച്ചേർത്തു.