വനം വകുപ്പ് സ്‌ട്രോംഗ് റൂമിൽ സൂക്ഷിച്ചിരുന്ന 10 ചന്ദന വിഗ്രഹങ്ങൾ കാണാനില്ല

single-img
3 July 2022

വനം വകുപ്പ് സ്‌ട്രോംഗ് റൂമിൽ സൂക്ഷിച്ചിരുന്ന 10 ചന്ദന വിഗ്രഹങ്ങൾ കാണാനില്ല . പരുത്തിപ്പള്ളി റേഞ്ച് ഓഫിസിലാണ് സംഭവം. 2016 വനം വകുപ്പ് ഇന്റലിജൻസ് മുട്ടത്തറ സ്വദേശിൽ നിന്ന് പിടിച്ചെടുത്ത 9 വിഗ്രഹങ്ങളും ഒരു ബുദ്ധ പ്രതിമയും ആണ് നഷ്ടമായത്.

കേസിലെ വിചാരണ നടക്കുന്നതിനിടെ കോടതിയിൽ ഹാജരാക്കാൻ വേണ്ടി തെരഞ്ഞപ്പോഴാണ് തൊണ്ടു മുതൽ കാണാതായത് അറിയുന്നത്. 9 ഗണപതി വിഗ്രഹങ്ങളും ഒരു ബുദ്ധ പ്രതിമയുമാണ് കാണാതായത്. വിഗ്രഹങ്ങൾ വനംവകുപ്പ് സ്ട്രോങ്ങ് റൂമിൽ സൂക്ഷിച്ചിരിക്കുന്നു എന്ന് പരുത്തിപ്പള്ളി രേഖകൾ രേഖപ്പെടുത്തിയിരിക്കുന്നത്, എന്നാൽ റേഞ്ചിലെ സ്ട്രോങ്ങ് റൂമിൽ ആണോ വനമവകുപ്പിന്റെ സ്ട്രോങ്ങ് റൂമിലാണോ എന്ന് രേഖപ്പെടുത്തിയിട്ടില്ല. ഈ പഴുതു മുതലെടുത്താണ് വിഗ്രഹങ്ങൾ മോഷ്ടിച്ചത് എന്നാണു ഉയരുന്ന സംശയം.

സംഭവവുമായി ബന്ധപ്പെട്ട് പൊലീസിന് റിപ്പോർട്ട് കൈമാറാൻ പരുത്തിപ്പള്ളി റേഞ്ച് ഓഫിസർക്ക് വനംവകുപ്പ് മേധാവി നിർദേശം നൽകി. കൂടാതെ. വനം വകുപ്പ് ഇന്റലിജൻസും അന്വേഷണം ആരംഭിച്ചു