അ​ടു​ത്ത 40 വ​ര്‍​ഷം ബി​ജെ​പി​യു​ടെ കാലം: അ​മി​ത് ഷാ

single-img
3 July 2022

അ​ടു​ത്ത 40 വ​ര്‍​ഷം ബി​ജെ​പി​യു​ടെ കാ​ല​മാ​ണെ​ന്ന് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ. ​പാർട്ടി ദേ​ശീ​യ നി​ര്‍​വാ​ഹ​ക സ​മി​തി യോ​ഗ​ത്തി​ല്‍ അ​വ​ത​രി​പ്പി​ച്ച പ്ര​മേ​യ​ത്തി​ലാ​ണ് ഈ അവകാശവാദം ഉള്ളത്. ​ശീ​യ നി​ര്‍​വാ​ഹ​ക സ​മി​തി യോ​ഗ​ത്തി​ന്‍റെ ര​ണ്ടാം ദി​വ​സ​മാ​യ ഇ​ന്ന് അമിത് ഷായാണ് പ്രമേയം അവതരിപ്പിച്ചത്. പ്ര​മേ​യ​ത്തി​ല്‍ പ്ര​തി​പ​ക്ഷ​ത്തി​നെ​തി​രെ​യു​ള്ള വി​മ​ര്‍​ശ​ന​ങ്ങ​ളും ബി​ജെ​പി​യു​ടെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​മെ​ല്ലാം ഷാ ​ചൂ​ണ്ടി​ക്കാ​ണി​ച്ചു

ഗുജറാത്ത് കലാപത്തിലെ സുപ്രീംകോടതി വിധി ചരിത്രപരമെന്ന് പ്രമേയത്തിൽ അമിത് ഷാ പറഞ്ഞു. മോദിക്കെതിരെ ഉയർന്ന ആരോപണങ്ങൾ അടിസ്ഥാനരഹിവും രാഷ്ട്രീയ പ്രേരിതവും എന്ന് കോടതി കണ്ടെത്തിയരിക്കുന്നുവെന്നും, കോൺഗ്രസിനുള്ളിലെ ജനാധിപത്യത്തിനായി അംഗങ്ങൾ പരസ്പരം പോരടിക്കുകയാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഭയം കൊണ്ടാണ് ഗാന്ധി കുടുബം കോൺഗ്രസ് പ്രസിഡന്റിനെ തെരഞ്ഞെടുക്കാത്തത് എന്നും അമിത് ഷാ കുറ്റപ്പെടുത്തി. മാത്രമല്ല കോൺഗ്രസിന് മോഡി ഫോബിയ ആണെന്നും അമിത് ഷാ പറഞ്ഞു.

വൈകിട്ട് ഹൈദരാബാദില്‍ നടക്കുന്ന പൊതു സമ്മേളനത്തെ മോദി അഭിസംബോധന ചെയ്യും . അതേസമയം ഉദയ്പൂരില്‍ കൊല്ലപ്പെട്ട കനയലാലിനും പഞ്ചാബി ഗായകന്‍ സിദ്ദു മൂസവാലക്കും യോഗത്തിലവതരിപ്പിച്ച അനുശോചന പ്രമേയത്തിലൂടെ യോഗം ആദരാഞ്ജലി അർപ്പിച്ചു .