മാധ്യമ വിചാരണ നിയമവാഴ്ചയ്ക്ക് ആരോഗ്യകരമല്ല; സോഷ്യൽ മീഡിയക്ക് നിയന്ത്രണം വേണം: ജസ്റ്റിസ് പര്‍ദിവാല

single-img
3 July 2022

രാജ്യത്ത് സോഷ്യല്‍ മീഡിയകള്‍ ‘അര്‍ദ്ധസത്യങ്ങള്‍’ ആണ് പ്രചരിപ്പിക്കുന്നത് ചൂണ്ടിക്കാട്ടി ജസ്റ്റിസ് ജെ ബി പര്‍ദിവാല അവയെ നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ടു. നേരത്തെ പ്രവാചകന്‍ മുഹമ്മദ് നബിയെക്കുറിച്ചുള്ള വിവാദ പരാമര്‍ശത്തിന് മുന്‍ ബിജെപി വക്താവ് നൂപുര്‍ ശര്‍മ്മയെ കടുത്ത ഭാഷയില്‍ കുറ്റപ്പെടുത്തിയ സുപ്രീം കോടതി ബെഞ്ചില്‍ അംഗമായിരുന്നു ജസ്റ്റിസ് ജെബി പര്‍ദിവാല.

മാധ്യമ വിചാരണ നിയമവാഴ്ചയ്ക്ക് ആരോഗ്യകരമല്ലെന്നും സോഷ്യല്‍ മീഡിയയ്ക്ക് കര്‍ശനമായ നിയന്ത്രണങ്ങള്‍ ആവശ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ‘പകുതി സത്യവും പകുതി വിവരവും കൈവശമുള്ള’ ആളുകളാണ് സോഷ്യല്‍ മീഡിയയില്‍ നിയമങ്ങളെ മറികടക്കുന്നത്. നിയമവാഴ്ച എന്നാൽ എന്തെന്ന് ഇവര്‍ക്ക് അറിയില്ല. തെളിവുകളും ജുഡീഷ്യല്‍ പ്രക്രിയയും സ്വന്തം പരിമിതികളും മനസ്സിലാക്കാത്തവരുമാണ് ഇക്കൂട്ടരെന്നും വെര്‍ച്വല്‍ പ്രസംഗത്തില്‍ ജസ്റ്റിസ് ജെ ബി പര്‍ദിവാല പറഞ്ഞു.

‘കോടതികളാണ് കേസുകളിൽ വിചാരണ നടത്തേണ്ടത്. ഈ കാലഘട്ടത്തിൽ ഡിജിറ്റല്‍ മീഡിയയുടെ വിചാരണ ജുഡീഷ്യറിയില്‍ അനാവശ്യമായ ഇടപെടലാണ്. ഇത് എല്ലാ നിയന്ത്രണരേഖയും മറികടക്കുന്നു,

പകുതി സത്യം മാത്രം പിന്തുടരുമ്പോള്‍ അത് കൂടുതല്‍ പ്രശ്നകരമാണ്. ഭരണഘടനാ കോടതികള്‍ എല്ലായ്പ്പോഴും വിവരമുള്ള വിയോജിപ്പുകളും ക്രിയാത്മക വിമര്‍ശനങ്ങളും ദയയോടെ സ്വീകരിച്ചിട്ടുണ്ട്,. അതേസമയം, ജഡ്ജിമാര്‍ക്കെതിരായ വ്യക്തിപരമായ ആക്രമണങ്ങള്‍ വെച്ചുപൊറുപ്പിക്കില്ലെന്നും ജസ്റ്റിസ് ജെ ബി പര്‍ദിവാല പറഞ്ഞു.ദ്ദേഹം പറഞ്ഞു.