ക്വാറി തട്ടിപ്പ് കേസില്‍ പി വി അന്‍വര്‍ എംഎല്‍എക്കെതിരെ ഇ ഡി അന്വേഷണം

single-img
3 July 2022

ക്വാറി തട്ടിപ്പ് കേസില്‍ പി വി അന്‍വര്‍ എംഎല്‍എക്കെതിരെ ഇ ഡി അന്വേഷണം. പശ്ചിമാഫ്രിക്കന്‍ രാജ്യമായ സിയറ ലിയോണിലെ സ്വര്‍ണ ഖനനത്തിന്റെ സാമ്പത്തിക ഉറവിടം,മംഗലാപുരം ബെല്‍ത്തങ്ങാടിയിലെ ക്രഷര്‍ ഇടപാടിലെ സാമ്പത്തിക തട്ടിപ്പ് എന്നിവയെ കുറിച്ചും അന്വേഷണം ഉണ്ടാകും.

ജൂലൈ നാലിന് കൊച്ചി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഓഫീസില്‍ നേരിട്ട് ഹാജരാകാനാണു ഇഡി അസിസ്റ്റന്റ് ഡയറക്ടര്‍ സുരേന്ദ്ര ഗണേഷ് കവിത്ക്കര്‍ നോട്ടീസ് നൽകിയത്. സലീമിനോട് രാവിലെ പത്തരക്കും ഇബ്രാഹിമിനോട് ഉച്ചക്ക് ശേഷം രണ്ടരക്കും ഹാജരാകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

പരാതിക്കാരന്‍ മലപ്പുറം നടുത്തൊടിക സലീം, ക്വാറി അന്‍വറിന് വിറ്റ ഇബ്രാഹിം എന്നിവര്‍ക്ക് ഇഡി നോട്ടീസ് അയച്ചു. അന്‍വറുമായുള്ള എല്ലാ ഇടപാടുകള്‍ സംബന്ധിച്ചുമുള്ള രേഖകളും ഹാജരാക്കാന്‍ ഇഡി ആവശ്യപ്പെട്ടിട്ടുണ്ട്. ഇബ്രാഹിമിന്റെ മൊഴി.