നിക്കാഹിന് വരന്റെ സാന്നിധ്യം അനിവാര്യമോ? നിയമപദേശം തേടി രജിസ്ട്രേഷൻ വകുപ്പ്

single-img
3 July 2022
Representative image

പട്ടാമ്പി സ്വദേശികളുടെ വിവാഹ രജിസ്‌ട്രേഷൻ നടപടികൾ നീളാൻ സാധ്യത. ഇസ്ലാമിക നിയമപ്രകാരമുള്ള വിവാഹത്തിന് വരന്റെ സാന്നിധ്യം അനിവാര്യമാണെന്നും അല്ലാതെയുള്ളവക്കു നിയമപ്രാബല്യം ഇല്ലാത്തതിനാൽ രജിസ്റ്റർ ചെയ്യേണ്ടെന്നുമുള്ള തീരുമാനത്തെ തുടർന്ന് രജിസ്‌ട്രേഷൻ നടപടികൾ നിർത്തിവച്ചു. നിയമസാധ്യത ഇല്ലെന്നാണ് നിയമപദേശം ലഭിച്ചതെങ്കിലും സർക്കാരിന്റെ ഉപദേശം കൂടെ തേടുമെന്ന് മുഖ്യ രജിസ്ട്രാർ ജനറൽ കൂടിയായ പഞ്ചായത്ത് ഡയറക്ടർ എച്ച് ദിനേശൻ പറഞ്ഞു.

2021 ഡിസംബർ 24 നായിരുന്നു ടി കെ സലീൽ മുഹമ്മദും കെ പി ഫാർശനായും തമ്മിലുള്ള വിവാഹം. വിദേശത്തായിരുന്ന സലീൽ മുഹമ്മദിന് വിവാഹത്തിൽ പങ്കെടുക്കാനായില്ല. അതിനാൽ നിക്കാഹ് സ്വീകരിക്കാൻ പിതൃ സഹോദരന് വക്കാലത്ത് നൽകി. ഇതേ തുടർന്ന് മെയ് 16ന് പട്ടാമ്പി നഗരസഭയിൽ വിവാഹ രജിസ്റ്റർ ചെയ്യാൻ അപേക്ഷ നൽകി.

എന്നാൽ വരൻ പങ്കെടുക്കാതെ വക്കാലത്ത് നൽകി നടത്തിയ വിവാഹത്തിന് നിയമപ്രാബല്യമില്ലെന്ന് വ്യാഴാഴ്ച പാലക്കാട് ഡെപ്യൂട്ടി ഡയറക്ടർക്കുള്ള കത്തിൽ മുഖ്യ രജിസ്റ്റർ ജനറൽ പറഞ്ഞിരുന്നു.

മാത്രമല്ല വരൻ പങ്കെടുക്കാത്ത വിവാഹത്തെ 2008ലെ വിവാഹ രജിസ്ട്രേഷൻ പൊതു ചട്ടങ്ങൾ പ്രകാരം വിവാഹം രജിസ്റ്റർ ചെയ്യാമോ എന്ന ചോദ്യം ഉയർന്നു. ഇസ്ലാമിക നിയമപ്രകാരമുള്ള വിവാഹം രജിസ്റ്റർ ചെയ്യാൻ വിവാഹത്തിന് വരേണ്ട സാന്നിധ്യം അനിവാര്യമാണെന്ന് ഉപദേശമാണ് രജിസ്ട്രേഷൻ വിഭാഗത്തിന് കിട്ടിയത്