രാഹുൽ ഗാന്ധിയുടെ പരിപാടി റിപ്പോർട്ട് ചെയ്യാൻ പോയ ജയ് ഹിന്ദ് ടി.വിയുടെ കാര്‍ മോഷണംപോയി

single-img
3 July 2022

വയനാട് എം.പി രാഹുല്‍ ഗാന്ധിയുടെ നിലമ്പൂര്‍ അമല കോളേജിലെ പരിപാടി റിപ്പോര്‍ട്ട് ചെയ്യാന്‍ പോയ ജയ് ഹിന്ദ് ടി.വിയുടെ കാര്‍ മോഷണംപോയി . കോണ്‍ഗ്രസിന്റെ കീഴിലുള്ള ചാനലായ ജയ് ഹിന്ദ് ടി.വിയുടെ മലപ്പുറം ബ്യൂറോ കാര്‍ കരാര്‍ അടിസ്ഥാനത്തില്‍ വാടകയ്ക്ക് എടുത്ത വാഹനമാണ് മോഷണം പോയത്.

കെ.എല്‍. 10 എ.വി 2916 എന്ന നമ്പറുള്ള കറുത്ത ആള്‍ട്ടോ 800 കാറാണ് മോഷ്ടിക്കപ്പെട്ടിരിക്കുന്നത്. മിനര്‍വ ജംഗ്ഷനിലെ ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ച് പുറത്തിറങ്ങിയപ്പോഴാണ് കാര്‍ മോഷണം പോയ കാര്യം മാധ്യമപ്രവര്‍ത്തകര്‍ അറിയുന്നത്. വാഹനത്തിന്റെ ഉള്ളിൽ ഉണ്ടായിരുന്ന ക്യാമറക്കും ലൈവ് വ്യൂ ഡിവൈസിനും ലക്ഷങ്ങള്‍ വിലയുണ്ട്. ചാനലിന്റെ മലപ്പുറം ബ്യൂറോ ചീഫ് അജയകുമാര്‍ നിലമ്പൂര്‍ പൊലീസ് സ്റ്റേഷനില്‍ സംഭവത്തിൽ പരാതിയും നല്‍കിയിട്ടുണ്ട്.