കേരളത്തിൽ സർക്കാർ രൂപീകരിക്കാൻ സാധിക്കും: അമിത് ഷാ

single-img
3 July 2022
Amit Shah NRC Gorkha

കേരളം ഉൾപ്പടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ കഴിയുമെന്ന കാര്യത്തില്‍ ബിജെപിക്ക് ശുഭപ്രതീക്ഷയാണ് ഉള്ളത് എന്ന് അമിത് ഷാ. ഹൈദരാബാദില്‍ നടക്കുന്ന ബിജെപി ദേശീയ എക്‌സിക്യൂട്ടീവ് യോഗത്തില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

തെലങ്കാനയിലെയും പശ്ചിമ ബംഗാളിലെയും കുടുംബവാഴ്ച അവസാനിപ്പിക്കുമെന്നും, ഒരു കുടുംബത്തിന്റെ മാത്രം ഭരിക്കുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്ന് അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയുടെ നിയന്ത്രണം ആ കുടുംബത്തിന് നഷ്ടപ്പെടുമെന്ന് ഭയന്നാണ് പാര്‍ട്ടി അധ്യക്ഷനെ തിരഞ്ഞെടുക്കാതിരിക്കുന്നത്. തെലങ്കാനയിലെയും പശ്ചിമ ബംഗാളിലെയും കുടുംബവാഴ്ച അവസാനിപ്പിച്ച് രണ്ട് സംസ്ഥാനങ്ങളിലും ബിജെപി സര്‍ക്കാര്‍ രൂപവത്കരിക്കും.

ഇന്ത്യയെ ശക്തമായ രാജ്യമാക്കി മാറ്റാന്‍ കേന്ദ്രത്തിലും മിക്ക സംസ്ഥാനങ്ങളിലും 30 വര്‍ഷമെങ്കിലും ബിജെപി അധികാരത്തില്‍ തുടരേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.