ഇ ഡി എന്തുകൊണ്ടാണ് പിണറായി വിജയനെ ചോദ്യം ചെയ്യാത്തത്: രാഹുൽ ഗാന്ധി

single-img
2 July 2022

ബിജെപിയെ എതിർക്കുന്നവരെയാണ് കേന്ദ്രസർക്കാർ ഇഡിയെകൊണ്ട് ചോദ്യം ചെയ്യിക്കുക എന്ന് കോൺഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുൽഗാന്ധി എംപി. സിപിഎമ്മും ബിജെപിയും തമ്മിൽ ധാരണയുള്ളതുകൊണ്ടാണ് സിപിഎം നേതാക്കളെ ഇഡി ചോദ്യം ചെയ്യാത്തത്.

അഞ്ച് ദിവസം തന്നെ ചോദ്യം ചെയ്ത ഇ.ഡി എന്തുകൊണ്ടാണ് പിണറായി വിജയനെ ചോദ്യം ചെയ്യാത്തതെന്നും രാഹുൽ ചോദിക്കുന്നു.അതെയമയം ബഫർ സോണുമായി ബന്ധപ്പെട്ട വിഷയത്തിൽ മുഖ്യമന്ത്രി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്ന് അദ്ദേഹം പറഞ്ഞു.

എത്ര തവണ തന്റെ എംപി ഓഫീസ് തകർത്താലും പ്രശ്‌നത്തിന് പരിഹാരമാകില്ല. ശരിയായ പ്രശ്‌നം മറയ്ക്കാൻ വേണ്ടിയാണ് ഇതുപോലെയുള്ള ആക്രമണങ്ങൾ. ജനങ്ങളെ ആശയക്കുഴപ്പത്തിലാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി.