വീട്ടില്‍ അപ്പന്റെ റിവോള്‍വറുണ്ട്; ഒരാഴ്ച്ചക്കുള്ളില്‍ മുഖ്യമന്ത്രി അനുഭവിക്കുമെന്ന് പിസി ജോര്‍ജിന്റെ ഭാര്യ ഉഷ

single-img
2 July 2022

മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഭീഷണിയുമായി പീഡനക്കേസില്‍ അറസ്റ്റിലായ പിസി ജോര്‍ജിന്റെ ഭാര്യ ഉഷ. തന്റെ വീട്ടില്‍ അപ്പന്റെ റിവോള്‍വറുണ്ടെന്നും ഒരാഴ്ച്ചക്കുള്ളില്‍ അയാള്‍ അനുഭവിക്കുമെന്നും ഉഷ മാധ്യമങ്ങളോട് പറഞ്ഞു. ”ശരിക്കും പറഞ്ഞാല്‍ അയാളെ എനിക്ക് വെടിവെച്ച് കൊല്ലണമെന്നുണ്ട്.

നിങ്ങൾ ഇത് ചാനലില്‍ കൂടി വിട്ടാല്‍ എനിക്ക് കുഴപ്പമില്ല. എന്റെ അപ്പന്റെ റിവോള്‍വറാണ് ഇവിടെയുള്ളത്. കുടുംബത്തിലെ എല്ലാവരും വേദനിക്കുന്നുണ്ട്. ഒരാഴ്ചയുടെ ഉള്ളിൽ അയാള്‍ അനുഭവിക്കും. അനുഭവിച്ചേ തീരു.”-ഉഷ പറഞ്ഞു.

പോലീസ് പീഡനക്കേസില്‍ ഇന്ന് പിസി ജോര്‍ജിനെ അറസ്റ്റ് ചെയ്തതിന് പിന്നില്‍ മുഖ്യമന്ത്രി പിണറായി വിജയനാണെന്നാണ് പിസി ജോര്‍ജിന്റെ കുടുംബത്തിന്റെ ആരോപണം . തെറ്റ് ചെയ്യാത്ത മനുഷ്യനാണ് പിസി ജോർജ്ജേന്നും പീഡനക്കേസ് രാഷ്ട്രീയ വൈരാഗ്യമാണ്. പിണറായി വിജയന്റെ പ്രശ്‌നങ്ങളൊന്നും പുറത്തേക്ക് വരരുത്. അതിനാണ് പിസി ജോര്‍ജിനെ അറസ്റ്റ് ചെയ്തതെന്നും പിസി ജോർജിനെതിരായ കേസിനെ നിയമപരമായി നേരിടുമെന്നും പിന്നില്‍ കളിച്ചവര്‍ക്ക് കുടുംബത്തിന്റെ ശാപം കിട്ടുമെന്നും ഉഷ പറഞ്ഞു.