പി സി ജോർജ് അറസ്റ്റിൽ

single-img
2 July 2022

പീഡനപരാതിയിൽ പി സി ജോർജിനെ അറസ്റ്റ് ചെയ്തു. മ്യൂസിയം പൊലീസാണ് അറസ്റ്റ് ചെയ്തത്. സ്ത്രീത്വത്തെ അപമാനിച്ചുവെന്ന സോളാർ കേസ് പ്രതിയുടെ പരാതിയിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഫെബ്രുവരി 10 ന് തൈക്കാട് ഗസ്റ്റ് ഹൗസിൽ വിളിച്ചു വരുത്തി തന്നെ കടന്നു പിടിച്ചുവെന്നും ഫോണിലൂടെ അശ്ലീല സന്ദേശങ്ങൾ അയച്ചുവെന്നുമാണ് പരാതി.

ഉന്നത ഉദ്യോഗസ്ഥർ അടക്കമുള്ളവർ ജോർജിനെ ഉടൻ ചോദ്യം ചെയ്തു തുടങ്ങും എന്നാണു ലഭിക്കുന്ന വിവരം. സർക്കാരിനെതിരായ ഗുഢാലോചന നടത്തിയെന്ന കേസിൽ ജോർജിനെ ചോദ്യം ചെയ്യാനായി തൈക്കാട് ഗസ്റ്റ്ഹൗസിലേക്ക് വിളിച്ചു വരുത്തിയിരുന്നു. ചോദ്യം ചെയ്യൽ നടക്കുന്നതിനിടെയാണ് പരാതിക്കാരി മ്യൂസിയം പൊലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകിയത്.