പ്രവാചകനെതിരെ സംസാരിച്ചാൽ കണ്ണ് ചൂഴ്‌ന്നെടുക്കും; വിദ്വെഷ പ്രസ്താവനയിൽ മൗലാന മുഫ്തി നദീമിനെ പോലീസ് അറസ്റ്റ് ചെയ്തു

single-img
2 July 2022

ബിജെപി മുൻ ദേശീയ വക്താവായ നൂപുർ ശർമ്മയുടെ പ്രവാചകനെതിരായ പരാമർശത്തിന് പിന്നാലെ പ്രകോപനപരമായ പ്രസ്താവനനടത്തിയ മൗലാന മുഫ്തി നദീമിനെ രാജസ്ഥാനിൽ പോലീസ് അറസ്റ്റ് ചെയ്തു. പ്രവാചക നിന്ദ നടത്തുന്നവരുടെ കണ്ണ് ചൂഴ്‌ന്നെടുക്കുമെന്നാണ് മൗലാന മുഫ്തി നദീം പറഞ്ഞത്.

ഉദയ്പൂർ കൊലപാതകത്തിന് പിന്നാലെയാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. സംസ്ഥാനത്തെ സമാധാന അന്തരീക്ഷം തകർക്കുന്നുവെന്ന് കാണിച്ച് മൗലാനയ്‌ക്കെതിരെ നിരവധി പരാതികൾ ലഭിച്ചിരുന്നു. നിലവിൽ
ഇയാളുടെ അറസ്റ്റിന് പിന്നാലെ കോട്വാലി പരിസരത്ത് കനത്ത പോലീസ് സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.

നേരത്തെ നൂപുർ ശർമ്മയുടെ പ്രവാചക നിന്ദാ പരാമർശത്തിൽ പ്രതിഷേധിച്ച് ബുന്ദി ജില്ലയിലെ മുസ്ലീം സമൂഹം കളക്ട്രേറ്റിലേക്ക് മാർച്ച് നടത്തിയിരുന്നു. ഈ മാർച്ചിലായിരുന്നു മൗലനയുടെ പ്രകോപനപരമായ പരാമർശം ഉണ്ടായത്.

‘പ്രവാചകനെതിരെ ആരെങ്കിലും സംസാരിച്ചാൽ കണ്ണ് ചൂഴ്‌ന്നെടുക്കും, കൈ ഉയർത്തിയാൽ കൈ വെട്ടും, വിരൽ ഉയർത്തിയാൽ മുറിച്ച് മാറ്റും…’ എന്നായിരുന്നു മൗലാനയുടെ വിവാദ പ്രസ്താവന. ഇത് പറഞ്ഞ പേരിൽ തങ്ങളെ നിങ്ങൾക്ക് വേണമെങ്കിൽ ജയിലിൽ അടയ്ക്കാം. തങ്ങൾക്കെതിരെ ലാത്തി ചാർജ് നടത്താം. എല്ലാം സഹിക്കും. എന്നാൽ നബിയ്ക്കെതിരായ ഒരു വാക്കു പോലും സഹിക്കില്ല. ഇവയെല്ലാം നിയമത്തിന് വിരുദ്ധമാണെന്ന് അതിനെതിരെ നീങ്ങുമെന്നും മൗലാന ഭീഷണി ഉയർത്തിയിരുന്നു.