ബാഗിനുള്ളിൽ എന്തെന്ന് ചോദിച്ചത് ഇഷ്ടമായില്ല; ബോംബെന്ന് മറുപടി നൽകി; യാത്രക്കാരൻ വിമാനത്താവളത്തില്‍ പിടിയില്‍

single-img
2 July 2022

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ സുരക്ഷാ പരിശോധനക്കിടെ ജീവനക്കാരിയുടെ ചോദ്യം ഇഷ്ടപ്പെടാതെ പ്രകോപിതനായ യാത്രക്കാരന്‍ പിടിയില്‍. ജീവനക്കാരി ബാഗിനുള്ളിൽ എന്താണെന്ന് ചോദിച്ചപ്പോള്‍ ബോംബ് എന്നായിരുന്നു യാത്രക്കാരന്റെ മറുപടി.

എമിറേറ്റ്‌സ് വിമാനത്തില്‍ ദുബായിലേക്ക് പോകാനെത്തിയ എന്‍.എ. ദാസ് ജോസഫ് എന്നയാളാണ് പിടിയിലായത്. ഇയാള്‍ ഭാര്യയുമൊത്താണ് യാത്ര ചെയ്യാനെത്തിയത്. സുരക്ഷാപരിശോധനയ്ക്കിടെ ബാഗിനകത്ത് എന്തൊക്കെയുണ്ടെന്ന് ആവര്‍ത്തിച്ച് ചോദിച്ചത് ദാസ് ജോസഫിന് ഇഷ്ടമായില്ല.

ഇതിനെ തുടര്‍ന്നാണ് ബോംബ് ആണെന്ന് പ്രതികരിച്ചത്. ഇതോടുകൂടി വിമാന ജീവനക്കാരി സുരക്ഷാവിഭാഗത്തിന് സന്ദേശം നല്‍കുകയായിരുന്നു. തുടർന്ന് സി.ഐ.എസ്.എഫിന്റെ നേതൃത്വത്തില്‍ ദമ്പതികളുടെ ബാഗേജും ദേഹപരിശോധനയും നടത്തി. ബാഗില്‍ ബോംബാണെന്ന് പറഞ്ഞ് ഭീഷണിയുയര്‍ത്തിയതിന് ദാസ് ജോസഫിനെ യാത്ര ചെയ്യുന്നതില്‍ നിന്നും വിലക്കി പൊലീസിന് കൈമാറി