മുഖ്യമന്ത്രിയുടെ ജീവൻ ഭീഷണിയിൽ; ഉഷാ ജോർജിനെ ഉടൻ അറസ്റ്റ് ചെയ്യണം എന്നാവശ്യപ്പെട്ട് ഡിജിപിക്ക് പരാതി

single-img
2 July 2022

മുഖ്യമന്ത്രിക്കെതിരെ പരസ്യമായി വധഭീഷണി മുഴക്കിയ പി സി ജോർജിന്റെ ഭാര്യ ഉഷ ജോർജിനെ ഉടൻ അറസ്റ്റ് ചെയ്യണം എന്നാവശ്യപ്പെട്ട് സംസ്ഥാന പോലീസ് മേധാവിക്ക് പരാതി. ഉഷാ ജോർജ് മുഖ്യമന്ത്രിയേ വധിക്കും എന്ന് പരസ്യമായി പറഞ്ഞിരിക്കുന്നു.ഈ കാരണത്താൽ മുഖ്യമന്ത്രിയുടെ ജീവൻ ഭീഷണിയിലാണ്‌ എന്ന് ഷണൽ സെക്കുലർ കോൺഫറൻസ് സംസ്ഥാന കമ്മിറ്റി സിക്രട്ടറി ജലീൽപുനലൂർ നൽകിയ പരാതിയിൽ പറയുന്നു..

മാത്രമല്ല, പി സി ജോർജിനു നല്കിയ 2 തോക്കുകളും ഉടൻ കണ്ടുകെട്ടണം എന്നും ആവശ്യപ്പെട്ടു.സ്വയരക്ഷക്കായി മാത്രം ലഭ്യമായ തോക്ക് ഉപയോഗിച്ച് സംസ്ഥാന മുഖ്യമന്ത്രിയെ വകവരുത്തുമെന്ന് പരസ്യമായി ഭീഷണി മുഴക്കുന്ന ഉഷക്കെതിരെ അടിയന്തര സ്വഭാവത്തിൽ നടപടി വേണമെന്നാണ് പരാതിയിൽ പറയുന്നത്.

ഭർത്താവ് സത്രീപീഡനക്കേസിൽ അറസ്റ്റിലായതിന് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ നടത്തിയ ഈ കൊലവിളിയെ ഗൗരവത്തിൽ തന്നെ കാണേണ്ടിയിരിക്കുന്നതായും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.