ഉ​ദ​യ്പു​ർ കൊ​ല​യാ​ളി​ക​ൾ​ നുഴഞ്ഞുകയറ്റക്കാർ: ബി​ജെ​പി

single-img
2 July 2022

ഉ​ദ​യ്പു​ർ കൊ​ല​യാ​ളി​ക​ൾ ബി​ജെ​പി അം​ഗ​ങ്ങ​ള​ല്ല എന്ന് ബി​ജെ​പി ഐ​ടി സെ​ൽ മേ​ധാ​വി അ​മി​ത് മാ​ള​വ്യ. രാ​ജീ​വ് ഗാ​ന്ധി​യെ കൊ​ല്ലാ​ൻ എ​ൽ​ടി​ടി​ഇ കൊ​ല​യാ​ളി കോ​ൺ​ഗ്ര​സി​ലേ​ക്ക് നു​ഴ​ഞ്ഞു​ക​യ​റാ​ൻ ശ്ര​മി​ച്ച​തു​പോ​ലെ​യാ​യി​രു​ന്നു ഇവരുടെയും നു​ഴ​ഞ്ഞു​ക​യ​റ്റ ശ്ര​മ​മെ​ന്ന് അ​മി​ത് വാ​ള​വ്യ ട്വീ​റ്റ് ചെ​യ്തു.

ഉ​ദ​യ്പു​ർ കൊ​ല​യാ​ളി​ക​ൾ ന്യൂ​ന​പ​ക്ഷ മോ​ർ​ച്ച​യു​ടെ സ​ജീ​വ പ്ര​വ​ർ​ത്ത​ക​രാ​ണെ​ന്ന് മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെയ്തിരുന്നു. ഇതിനു പിന്നാലെ പ്ര​തി​ക​ളി​ല്‍ ഒ​രാ​ളാ​യ റി​യാ​സ് അ​ഖ്താ​രി ബി​ജെ​പി നേ​താ​ക്ക​ള്‍​ക്കൊ​പ്പം നി​ല്‍​ക്കു​ന്ന ചി​ത്ര​ങ്ങ​ള്‍ കോ​ണ്‍​ഗ്ര​സ് പു​റ​ത്തു​വിട്ടിരുന്നു. ഇ​യാ​ളു​ടെ ബി​ജെ​പി ബ​ന്ധം പു​റ​ത്തു​വ​ന്ന​തോ​ടെ​യാ​ണ് തി​ടു​ക്ക​പ്പെ​ട്ട് കേ​സ് എ​ൻ​ഐ​എ​യെ ഏ​ൽ​പ്പി​ച്ച​ത് എന്നാണു കോൺഗ്രസ്സ് ആരോപണം. പ്ര​തി​യു​ടെ ബി​ജെ​പി ബ​ന്ധം മൂ​ടി​വ​യ്ക്കാ​നാ​യി​രു​ന്നു ഇ​തെ​ന്നും കോ​ൺ​ഗ്ര​സ് ആ​രോ​പി​ക്കു​ന്നു.

ഉ​ദ​യ്പൂ​ർ സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​രു മാ​ധ്യ​മം പു​റ​ത്തു​വി​ട്ട റി​പ്പോ​ർ​ട്ട് ഉ​ദ്ധ​രി​ച്ച് മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വ് പ​വ​ൻ ഖേ​ര​യാ​ണ് ആ​രോ​പ​ണം ഉ​ന്ന​യി​ച്ച​ത്. ക​ന​യ്യ ലാ​ലി​ന്‍റെ കൊ​ല​യാ​ളി റി​യാ​സ് അ​ഖ്താ​രി ബി​ജെ​പി അം​ഗ​മാ​ണെ​ന്ന് ഖേ​ര ട്വീ​റ്റ് ചെ​യ്തു