ചാണക്യന്മാർ ഇന്ന് ലഡു കഴിച്ചേക്കാം; നിങ്ങളുടെ ആത്മാർത്ഥ എക്കാലവും നിലനിൽക്കും; ഉദ്ധവിന് പ്രകാശ് രാജിന്റെ പിന്തുണ

single-img
1 July 2022

ബിജെപി നടത്തുന്ന മഹാരാഷ്ട്രയിലെ രാഷ്ട്രീയ പ്രതിസന്ധികളിൽ ഉദ്ധവ് താക്കറേക്ക് പിന്തുണയുമായി നടൻ പ്രകാശ് രാജ്. ബിജെപി പിന്തുണയോടെ ഏക്‌നാഥ് ഷിൻഡേ അധികാരത്തിലേറിയതിന് പിറകേയാണ് താരത്തിന്‍റെ പ്രതികരണം. സംസ്ഥാനത്തെ ജനങ്ങൾ ഉദ്ധവിനൊപ്പമാണെന്നും ഉദ്ധവ് ചെയ്തത് മഹത്തായ കാര്യമാണെന്നും പ്രകാശ് രാജ് പറഞ്ഞു.

‘നിങ്ങൾ ജനങ്ങൾക്കായി ചെയ്തത് മഹത്തായ കാര്യമാണ് സർ. സംസ്ഥാനത്തിനായി നിങ്ങൾ ചെയ്ത കാര്യങ്ങൾ മുൻ നിർത്തി ജനങ്ങൾ നിങ്ങൾക്കൊപ്പമേ നിൽക്കൂ എന്ന് എനിക്കുറപ്പുണ്ട് . ചാണക്യന്മാർ ഇന്ന് ലഡു കഴിച്ചേക്കാം.. എന്നാല്‍ നിങ്ങളുടെ ആത്മാർത്ഥ എക്കാലവും നിലനിൽക്കും’ പ്രകാശ് രാജ് ട്വീറ്റ് ചെയ്തു.

കഴിഞ്ഞ ദിവസമായിരുന്നു വിമത ശിവസേനാ നേതാവ് ഏക്നാഥ് ഷിൻഡെ മഹാരാഷ്ട്ര മുഖ്യമന്ത്രിയായും ദേവേന്ദ്ര ഫഡ്നാവിസ് ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തത്ഉ ദ്ധവ് താക്കറെ രാജിവെച്ചതോടെയാണ് ശിവസേനാ വിമത വിഭാഗവുമായി ചേർന്ന് ബി.ജെ.പി അധികാരത്തിലേറിയത്. ശിവസേനയുടെ 16 എംഎൽഎമാരുടെ അയോഗ്യതാ നടപടി സുപ്രിംകോടതിയുടെ പരിഗണിക്കുന്ന സാഹചര്യത്തിലാണ് സത്യപ്രതിജ്ഞ നടന്നത്.