വൈദ്യുതി പ്രതിസന്ധി രൂക്ഷം; മൊബൈല്‍, ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിര്‍ത്തലാക്കാൻ പാക് സർക്കാർ

single-img
1 July 2022

വൈദ്യുതി പ്രതിസന്ധി രൂക്ഷമായതിനെ തുടർന്ന് പാക്കിസ്ഥാനില്‍ രാജ്യവ്യാപകമായി ഇന്റര്‍നെറ്റ്, മൊബൈല്‍ സേവനങ്ങള്‍ അടച്ചുപൂട്ടുമെന്ന് സർക്കാർ മുന്നറിയിപ്പ് നൽകി . ദിനംപ്രതിയുള്ള ഉപയോഗത്തിന് പോലും വൈദ്യുതി ലഭ്യത കുറഞ്ഞതിനാൾ നിലവിൽ സര്‍ക്കാര്‍ ജനങ്ങളുടെ ജോലി സമയം വെട്ടിക്കുറയ്ക്കുകയും ഷോപ്പിംഗ് മാളുകള്‍ അടയ്ക്കാന്‍ നിര്‍ദ്ദേശം നല്‍കുകയും ചെയ്തിട്ടുണ്ട്.

വൈദ്യുതി വിതരണം കൂടുതലായി തടസ്സപ്പെടുന്ന സാഹചര്യത്തില്‍ മൊബൈല്‍, ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിര്‍ത്തലാക്കുന്നതിനെക്കുറിച്ച് പാകിസ്ഥാന്‍ നാഷണല്‍ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ബോര്‍ഡ് (എന്‍ഐടിബി) ടെലികോം ഓപ്പറേറ്റര്‍മാര്‍ക്ക് മുന്നറിയിപ്പ് മുന്നറിയിപ്പ് നൽകുകയും ചെയ്തു.

ഇതോടൊപ്പം തന്നെ ഈ മാസം കൂടുതല്‍ ലോഡ് ഷെഡ്ഡിംഗ് നേരിടേണ്ടി വരുമെന്ന് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് രാജ്യത്തിന് മുന്നറിയിപ്പ് നല്‍കിയതായി ജിയോ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. വൈദ്യുതി ഉത്പാദനത്തിന് ന് ആവശ്യമായ ദ്രവീകൃത പ്രകൃതി വാതകം (എല്‍എന്‍ജി) രാജ്യത്തിന് നേടാനായില്ല, സഖ്യ സര്‍ക്കാര്‍ കരാര്‍ സാധ്യമാക്കാന്‍ ശ്രമിക്കുകയാണ്. ‘ പ്രധാനമന്ത്രി പറഞ്ഞു. എല്‍എന്‍ജി വിതരണത്തില്‍ നിലവിലുള്ള കരാറിന് പുറമേ അധിക ആവശ്യത്തെക്കുറിച്ചുമാണ് സര്‍ക്കാര്‍ ഖത്തറുമായി സംസാരിക്കുന്നതെന്ന് പാകിസ്ഥാന്‍ ധനമന്ത്രി മിഫ്താ ഇസ്മായില്‍ പറഞ്ഞു.