പിണറായിയുടേത് മോദിയുടെ രീതി; വസ്തുതകൾ പുറത്തു കൊണ്ടുവരുന്നവർക്കെതിരെ കേസെടുക്കുന്നു: രമേശ് ചെന്നിത്തല

single-img
1 July 2022

സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയനെതിരെയും,ഇടതുമുന്നണി സര്‍ക്കാരിനെതിരെയും രൂക്ഷ വിമര്‍ശനവുമായി മുൻ പ്രതിപക്ഷ നേതാവ് നേതാവ് രമേശ് ചെന്നിത്തല രംഗത്ത്.’സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തൽ തന്‍റെ ആരോപണങ്ങൾ ശരിവക്കു ന്നതായും പി.ടി.തോമസ് മുമ്പ് ഉന്നയിച്ച കാര്യങ്ങളാണ് മാത്യു കുഴനാടൻ ഇപ്പോൾ പറയുന്നത്.ഇതെല്ലാം നൂറു ശതമാനം ശരിയാണ്എന്തുകൊണ്ട് സ്വപ്നയ്ക്കെതിരെ മുഖ്യമന്ത്രി മാനനഷ്ട കേസ് നൽകുന്നില്ലെന്നും ചെന്നിത്തലചോദിക്കുന്നു .

പത്താം ക്ലാസ് പാസാകാത്ത സ്വപ്ന സുരേഷിന് ചെല്ലും ചെലവും കൊടുത്തത് മുഖ്യമന്ത്രിയുടെ അനുമതിയോടെ ശിവ ശങ്കർ ആണ്. നിലവിൽ പുറത്തുവന്ന ആരോപണങ്ങളിൽ സിബിഐ അന്വേഷണം വേണം.വസ്തുതകൾ പുറത്തു കൊണ്ടുവരുന്നവർക്കെതിരെ കേസെടുക്കുകയാണ് ഇവിടെ ചെയ്യുന്നത് . ഇപ്പോൾ തന്നെ 5 കേസുകളാണ് തനിക്കെതിരെയുളത്.ഇവയിൽ ഒന്നിൽപോലുംഎഫ് ഐ ആർ ഇടുന്നില്ല.

ശരിയായ രീതിയിൽ കേസെടുത്താൽ കോടതിയില്‍ പോയി വസ്തുത താൻ ബോധ്യപ്പെടുത്താമായിരുന്നു.അതുകൊണ്ടുതന്നെ മോദി രീതിയാണ് പിണറായിയുടേത്’ ചെന്നിത്തല പറഞ്ഞു. ബ്രൂവറി കേസ് പിന്‍വലിക്കാനുള്ള ഹര്ജി‍ തള്ളിയ കോടിത ഉത്തരവ് സര്‍ക്കാരിനേറ്റ തിരിച്ചടിയാണെന്ന് പറഞ്ഞ ചെന്നിത്തല, കേരളം കണ്ട ഏറ്റവും വലിയ അഴിമതിക്കെതിരെയാണ് താന്‍ കോടതിയില്‍ പോയതെന്നും പറയുന്നു.

ഊരും പേരുമില്ലാത്ത ഒരു സ്ഥാപനത്തിനാണ് ഡിസ്റ്റിലറി തുടങ്ങാൻ വ്യവസായ വകുപ്പ് അനുമതി നൽകിയത്. സ്പ്രിംഗ്ളര്‍ അഴിമതിക്കെതിരെ സുപ്രീം കോടതിയിൽ പോരാട്ടം തുടരും.അനുവാദമില്ലാതെ എടുത്ത ജനങ്ങളുടെ ഡാറ്റാക്ക് നഷ്ടപരിഹാരം നൽകണം.മുഖ്യമന്ത്രിയിൽ നിന്നും ശിവ ശങ്കറിൽ നിന്നും നഷ്ടപരിഹാരം ഈടാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.