രാജ്യത്ത് പാചക വാതക വില കുറഞ്ഞു; ഗാർഹിക ആവശ്യ സിലിണ്ടറിൻറെ വിലയിൽ മാറ്റമില്ല

single-img
1 July 2022

രാജ്യത്ത് പാചക വാതകത്തിൻറെ വില കുറച്ചു. വാണിജ്യാവശ്യങ്ങൾക്കായുള്ള പാചക വാതക സിലിണ്ടറിന്റെ വിലയാണ് കുറഞ്ഞത്. ഒരു സിലിണ്ടറിന് 188 രൂപയാണ് കുറച്ചത്.

വാണിജ്യാവശ്യങ്ങൾക്കായുള്ള പാചക വാതക സിലിണ്ടറിൻറെ പുതിയ വില 2035 രൂപയാണ്. എന്നിരുന്നാലും, ഗാർഹിക ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന സിലിണ്ടറിൻറെ വിലയിൽ മാറ്റമില്ല.