മഹാരാഷ്ട്രയിൽ സംഭവിച്ചത് തെലങ്കാനയിലും ആവര്‍ത്തിക്കും; സർക്കാരിനെ അട്ടിമറിക്കുമെന്ന സൂചനയുമായി ബിജെപി എംപി

single-img
1 July 2022

മഹാരാഷ്ട്രത്തിൽ ഉദ്ദവ് സർക്കാരിനെ താഴെയിറക്കിയപോലെ തെലങ്കാനയിലും രാഷ്ട്രീയനീക്കം ആവര്‍ത്തിക്കുമെന്ന സൂചന നൽകി ബിജെപി എംപി കെ ലക്ഷ്മണ്‍. ശിവസേനസർക്കാർ നേരിട്ട പ്രതിസന്ധി തെലങ്കാന രാഷ്ട്രീയ സമിതിയും നേരിടേണ്ടി വരുമെന്നാണ് അദ്ദേഹം അവകാശപ്പെടുന്നത്.

നാളെ നടക്കാനിരിക്കുന്ന ബിജെപി ദേശീയ എക്‌സിക്യൂട്ടീവ് കഴിയുന്നതോടെ തെലങ്കാനയിലെ രാഷ്ട്രീയ സാഹചര്യം അപ്പാടെ മാറുമെന്നും ഇന്ന് ഒരു പൊതുവേദിയില്‍ സംസാരിക്കവെ അദ്ദേഹം പറഞ്ഞു. ശിവസേനയിലെ പോലെ കുടുംബവാഴ്ചയാണ് ടിആര്‍എസിലുമെന്നും ലക്ഷ്മണ്‍ ആരോപിച്ചു.

നരേന്ദ്ര മോദിയും അമിത്ഷായും നദ്ദയും തെലങ്കാനയിലാണ് ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ തെലങ്കാനയില്‍ രാമരാജ്യമുണ്ടാകും. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ ടിആര്‍എസും, കോണ്‍ഗ്രസും കൈകോര്‍ക്കുമെന്നും ബിജെപി എംപി ആരോപിക്കുന്നു. സംസ്ഥാനത്തെ ജനങ്ങള്‍ക്ക് ബിജെപി ഭരണത്തിന് കീഴില്‍ ലഭിക്കാന്‍ പോകുന്ന സംരക്ഷണം സംബന്ധിച്ച ഉറപ്പ് നടക്കാനിരിക്കുന്ന പൊതുയോഗം ഉറപ്പ് നൽകുമെന്ന് കേന്ദ്രമന്ത്രി ജി കിഷന്‍ റെഡ്ഡി പറയുകയും ചെയ്തു.