ക്യാപ്റ്റന്‍ അമരീന്ദര് സിംഗ് ബിജെപിയില്‍ ചേരുന്നു; പഞ്ചാബ് ലോക് കോണ്‍ഗ്രസ് പാര്‍ട്ടി ബിജെപിയില്‍ ലയിക്കും

single-img
1 July 2022

കോൺഗ്രസ് നേതാവും പഞ്ചാബ് മുന്‍ മുഖ്യമന്ത്രിയും ഇപ്പോൾ പഞ്ചാബ് ലോക് കോണ്‍ഗ്രസ് നേതാവുമായ ക്യാപ്റ്റന്‍ അമരീന്ദര് സിംഗ് ബിജെപിയില്‍ ചേരും. അദ്ദേഹം രൂപീകരിച്ച പഞ്ചാബ് ലോക് കോണ്‍ഗ്രസ് പാര്‍ട്ടി ബിജെപിയില്‍ ലയിക്കും. ഇപ്പോൾ ലണ്ടലിൽ ചികിത്സയിലുള്ള അമരീന്ദർ അവിടെനിന്നും മടങ്ങിയെത്തിയതിന് ശേഷമാണ് ബിജെപിയില്‍ ചേരുക.

കോൺഗ്രസിൽ ആയിരുന്നപ്പോൾ തന്നെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നീക്കം ചെയ്തതിനെ തുടര്‍ന്ന് അമരീന്ദര്‍ സിംഗ് കോണ്‍ഗ്രസില്‍ നിന്ന് രാജിവെക്കുകയും പഞ്ചാബ് ലോക് കോണ്‍ഗ്രസ് എന്നപേരിൽ പുതിയ ഒരു രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുകയുമായിരുന്നു. കോൺഗ്രസിൽ അമരീന്ദറിനോടൊപ്പം നിന്നിരുന്ന നേതാക്കള്‍ നേരത്തെ തന്നെ ബിജെപിയില്‍ ചേര്‍ന്നിരുന്നു.