മഹേഷ് ബാബുവിനെ ട്വിറ്ററിൽ ഫോളോ ചെയ്ത് ബിൽഗേറ്റ്സ്

single-img
1 July 2022

ന്യൂയോർക്ക്: മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്സും ദക്ഷിണേന്ത്യൻ നടൻ മഹേഷ് ബാബുവും അമേരിക്കയിൽ കൂടിക്കാഴ്ച നടത്തിയെന്ന വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. കണ്ടുമുട്ടിയതിന്റെ സന്തോഷം ഇരുവരും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിലൂടെ പങ്കുവച്ചിരുന്നു. മഹേഷ് ബാബുവുമായുള്ള കൂടിക്കാഴ്ചയെക്കുറിച്ച് ബിൽ ഗേറ്റ്സ് സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടിരുന്നു. മഹേഷ് ബാബുവിനെ ട്വിറ്ററിൽ ഫോളോ ചെയ്യുകയും ചെയ്തു.

‘ന്യൂയോര്‍ക്കിലുണ്ടാകുകയെന്ന് പറഞ്ഞാല്‍ അതൊരു തമാശയാണ്. നിങ്ങള്‍ ആരുമായി കൂട്ടിയിടിക്കുമെന്ന് പറയാനാകില്ല. താങ്കളെയും നമ്രതെയും കണ്ടുമുട്ടിയതില്‍ വലിയ സന്തോഷമുണ്ട്”. ബിൽ ഗേറ്റ്സ് മഹേഷ് ബാബുവിന്റെ ട്വീറ്റ് റീട്വീറ്റ് ചെയ്തുകൊണ്ട് എഴുതി. ബിൽ ഗേറ്റ്സിനും ഭാര്യയ്ക്കുമൊപ്പമുള്ള ഒരു ചിത്രവും മഹേഷ് ബാബു പങ്കുവച്ചു. ബില്‍ഗേറ്റ്‌സിനെ കണ്ടുമുട്ടിയതില്‍ അതിയായ സന്തോഷം. ഈ ലോകം കണ്ടതില്‍ വച്ച് ഏറ്റവും ദര്‍ശനവീക്ഷണം പുലര്‍ത്തുന്ന ഒരാളാണ് അദ്ദേഹം. കൂടാതെ വിനയമുള്ളയാള്‍. ശരിക്കും ഇത് ഒരു പ്രചോദനം തന്നെയാണ് എന്നാണ് മഹേഷ് ബാബു കുറിച്ചത്.