എകെജി സെന്ററിന് നേരെ ബോംബെറിഞ്ഞ പ്രതിയെ തിരിച്ചറിഞ്ഞു

single-img
1 July 2022

എകെജി സെന്ററിന് നേരെ ബോംബെറിഞ്ഞ പ്രതിയെക്കുറിച്ചു സൂചന ലഭിച്ചതായി പോലീസ്. കുന്നുകുഴി ഭാഗത്തെ സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് പ്രതിയെ കുറിച്ചുള്ള സൂചന ലഭിച്ചത്. സിറ്റി പോലീസ് കമ്മീഷണര്‍ സ്പര്‍ജന്‍ കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് നിലവില്‍ സംഭവത്തേക്കുറിച്ച് അന്വേഷിക്കുന്നത്.

പ്രതിയുടെ മുഖമോ ഇരുചക്രവാഹനത്തിന്റെ നമ്പരോ നേരത്തെ സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നില്ല. എന്നാൽ ആ പ്രദേശത്തെ കൂടുതൽ സിസിടിവി ദൃശ്യങ്ങൾ പരിശോദിച്ചതോടെയാണ് സൂചന ലഭിച്ചത്.

ഇതിനിടെ എ.കെ.ജി. സെന്ററിലേക്ക് എറിഞ്ഞത് സ്ഫോടകവസ്തുതന്നെയാണെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. സ്‌കൂട്ടറിലെത്തിയ അജ്ഞാതനായ വ്യക്തിയുടെ പേരില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഐപിസി സെക്ഷന്‍ 436, സ്‌ഫോടകവസ്തു നിരോധന നിയമം 3 (എ) എന്നിവ പ്രകാരമാണ് കേസ്.