പി.എസ്.എല്‍.വി സി–53 ഐഎസ്ആര്‍ഒ വിജയകരമായി വിക്ഷേപിച്ചു

single-img
30 June 2022

ഇന്ത്യയുടെ പോളാർ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിളിൽ സി53 ഐഎസ്ആര്‍ഒ വിജയകരമായി വിക്ഷേപിച്ചു. സ്വന്തം മണ്ണില്‍ നിന്നുള്ള ഐഎസ്ആർഒയുടെ ആദ്യത്തെ സമ്പൂര്‍ണ വാണിജ്യ വിക്ഷേപണമാണിത്.

ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിലെ രണ്ടാം വിക്ഷേപണത്തറയിൽ നിന്നാണ് പിഎസ്എൽവി-സി53 ദൗത്യം വിക്ഷേപിച്ചത്. DS EOയെ ഭൂമധ്യരേഖയിൽ നിന്നു 570 കിലോമീറ്റർ ഉയരത്തിലുള്ള ഭ്രമണപഥത്തിലെത്തിക്കുകയാണു മുഖ്യദൗത്യം. ന്യൂസാര്‍ ‍(NeuSAR) ഉപഗ്രഹവും സിംഗപ്പൂരിലെ തന്നെ സാങ്കേതിക സർവകലാശാല വികസിപ്പിച്ച SCOOB 1–A എന്ന പഠന ഉപഗ്രഹവും ഇതോടൊപ്പമുണ്ട്.

ഐഎസ്ആർഒ വാണിജ്യ വിഭാഗമായ ന്യൂ സ്പേസ് ഇന്ത്യ ലിമിറ്റഡിന്റെ രണ്ടാമത്തെ ദൗത്യമാണിത്. ഫ്രഞ്ച് ഗയാനയിലെ വിക്ഷേപണ കേന്ദ്രത്തില്‍നിന്ന് ജൂൺ 22നു വിക്ഷേപിച്ച ജിസാറ്റ് –24ലാണ് ന്യൂ സ്പേസ് ലിമിറ്റഡിന്റെ ആദ്യത്തെ സമ്പൂര്‍ണ വാണിജ്യ വിക്ഷേപണം.