കമല്‍ഹാസന് യുഎഇയുടെ ഗോള്‍ഡൻ വിസ

single-img
30 June 2022

കമൽ ഹാസന്​ യു.എ.ഇ ഗവൺമെന്‍റിന്‍റെ ഗോൾഡൻ വിസ. ‘ഗൾഫ്​ മാധ്യമം’ സംഘടിപ്പിച്ച കമോൺ കേരളക്ക്​ എത്തിയ അദ്ദേഹം ദുബൈ ജി.ഡി.ആർ.എഫ്​.എ അധികൃതരിൽ നിന്ന്​ ഗോൾഡൻ വിസ ഏറ്റുവാങ്ങി. സിനിമ രംഗത്തെ അതുല്യ സംഭാവനകൾ വിലയിരുത്തിയാണ്​ പുരസ്കാരം. നേരത്തെ മമ്മൂട്ടി, മോഹൻലാൽ അടക്കമുള്ള സൂപ്പർ താരങ്ങളെയും യു.എ.ഇ ഗോൾഡൻ വിസ നൽകി ആദരിച്ചിരുന്നു

തമിഴ് സിനിമയിലെ മാത്രമല്ല, ഇന്ത്യൻ സിനിമയിലെയും ഇതിഹാസ നടനാണ് കമൽ ഹാസൻ. കമൽ ഹാസൻ ഇന്ത്യൻ സിനിമയുടെ അവിഭാജ്യഘടകമായി തുടരുന്നു. കമൽഹാസന്റെ ഏറ്റവും പുതിയ ചിത്രമായ ‘വിക്രം’ ബോക്സ് ഓഫീസിൽ റെക്കോര്‍ഡുകള്‍ തിരുത്തിക്കൊണ്ട് പ്രദര്‍ശനം തുടരുകയാണ്.

ചിത്രം ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ കാണാം. സൂര്യയുടെ ഗംഭീര അതിഥി വേഷം ‘വിക്ര’മിലെ ഹൈലൈറ്റ് ആയിരുന്നു.  അതിഥി വേഷത്തിൽ എത്തിയ സൂര്യ തൻ്റെ സ്വപ്ന സാക്ഷാത്കാരമാണിതെന്ന് പറഞ്ഞു.  പ്രിയപ്പെട്ട കമൽ ഹാസൻ അണ്ണാ, നിങ്ങളുമായി സ്ക്രീൻ സ്പേസ് പങ്കിടുക എന്ന എൻ്റെ സ്വപ്നം യാഥാർത്ഥ്യമായിരിക്കുന്നു. അത് സാധ്യമാക്കിയതിന് നന്ദി.