ഏക്നാഥ് ഷിന്‍ഡെ മഹാരാഷ്ട്ര മുഖ്യമന്ത്രി; ഫഡ്നാവിസിനെ മന്ത്രിസഭയിലെടുത്തേക്കില്ല

single-img
30 June 2022

ഏക്നാഥ് ഷിന്‍ഡെ മഹാരാഷ്ട്ര മുഖ്യമന്ത്രിയാകും. സത്യപ്രതിജ്ഞ ഇന്ന് 7.30ന്. ഏകനാഥ് ഷിൻഡേയും ദേവേന്ദ്ര ഫഡ്‌നാവിസും ഒരുമിച്ചെത്തിയാണ് ഗവർണറെ കണ്ട് സർക്കാരുണ്ടാക്കാനുള്ള അവകാശം ഉന്നയിച്ചത്. ഇരുവരും ഒരേ വാഹനത്തിലാണ് എത്തിയത്.

അ​തേ​സ​മ​യം ബി​ജെ​പി നേ​താ​വും മു​ൻ മ​ഹാ​രാ​ഷ്ട്ര മു​ഖ്യ​മ​ന്ത്രി​യു​മാ​യ ദേ​വേ​ന്ദ്ര ഫ​ഡ്നാ​വി​സ് ഷി​ൻ​ഡെ സ​ർ​ക്കാ​രി​ന്‍റെ ഭാ​ഗ​മാ​കി​ല്ലെ​ന്ന് വ്യ​ക്ത​മാ​ക്കി. നേ​ര​ത്തെ ദേ​വേ​ന്ദ്ര ഫ​ഡ്നാ​വി​സ് മു​ഖ്യ​മ​ന്ത്രി​യും ഏ​ക​നാ​ഥ് ഷി​ൻ​ഡെ ഉ​പ​മു​ഖ്യ​മ​ന്ത്രി​യാ​കു​മെ​ന്നും റി​പ്പോ​ർ​ട്ടു​ക​ൾ ഉ​ണ്ടാ​യി​രു​ന്നു.


ഇ​രു​വ​രും ഗ​വ​ർ​ണ​റെ ക​ണ്ട​ശേ​ഷ​മാ​ണ് ഏ​ക​നാ​ഥ് ഷി​ൻ​ഡെ മു​ഖ്യ​മ​ന്ത്രി​യാ​കു​മെ​ന്ന് വ്യ​ക്ത​മാ​ക്കി​യ​ത്. ദേവേന്ദ്ര ഫഡ്നാവിസാണ് ഏകനാഥ് ഷിൻഡെയെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചത്

.