ഉദയ്പൂർ കൊലപാതകം; അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ചു

single-img
29 June 2022

സോഷ്യൽ മീഡിയയിലൂടെ നൂപുർ ശർമയെ പിന്തുണച്ചെന്നാരോപിച്ച് ഉദയ്പൂരിൽ തയ്യൽക്കാരനെ കൊലപ്പെടുത്തിയ കേസ് അന്വേഷിക്കാൻ രാജസ്ഥാൻ സർക്കാർ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു.

അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പോലീസ് (എഡിജി), സ്പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പ് അശോക് കുമാർ റാത്തോഡ്, ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസ് (ഐജി), തീവ്രവാദ വിരുദ്ധ സ്ക്വാഡ് (എടിഎസ്), പോലീസ് സൂപ്രണ്ട് (എസ്പി) റാങ്കിലുള്ള ഉദ്യോഗസ്ഥൻ, പ്രഫുല്ല കുമാർ, ഒരു അഡീഷണൽ ഓഫീസർ എന്നിവരാണ് പ്രത്യേക അന്വേഷണ സംഘം.

സംഘർഷ സാധ്യത കണക്കിലെടുത്ത് ഉദയ്പൂരിൽ ഇന്റർനെറ്റ് സേവനങ്ങൾ നിർത്തിവച്ചിരിക്കുകയാണ്. കർഫ്യൂവും ഏർപ്പെടുത്തിയിട്ടുണ്ട്. ഉദയ്പൂർ ഡിവിഷണൽ കമ്മീഷണർ രാജേന്ദ്ര ഭട്ട് സമാധാനം നിലനിർത്താൻ ജനങ്ങളോട് അഭ്യർത്ഥിച്ചു.

“ഉദയ്പൂരിലെ ജനങ്ങളോട് സമാധാനം നിലനിർത്താൻ ഞങ്ങൾ അഭ്യർത്ഥിക്കുന്നു. കൊല്ലപ്പെട്ട കനയ്യ ലാലിന്റെ ആശ്രിതർക്ക് യുഐടിയിലെ പ്ലേസ്മെന്റ് സേവനത്തിലൂടെ നിയമനം നടത്തുമെന്നും കുടുംബത്തിന് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നൽകുമെന്നും ഉറപ്പ് നൽകിയിട്ടുണ്ട്,” ഭട്ട് പറഞ്ഞു.